പ്രതിഷേധ ധര്‍ണ

കാഞ്ഞങ്ങാട്: കേന്ദ്ര സര്‍വകലാശാലയിലെ അധ്യാപകര്‍ക്കും വിദ്യാർഥികള്‍ക്കുമെതിരെയുള്ള പ്രതികാരനടപടികളിൽ പ്രതിഷേധിച്ച് പെരിയയില്‍ പുരോഗമന കലാസാഹിത്യ സംഘം കാഞ്ഞങ്ങാട് മേഖല കമ്മിറ്റി സായാഹ്ന ധര്‍ണ നടത്തി. സംസ്ഥാന വൈസ്പ്രസിഡൻറ് പി.വി.കെ. പനയാല്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് വിനു പെരളം അധ്യക്ഷത വഹിച്ചു. ഡോ.എന്‍.പി. വിജയന്‍, ജി. അംബുജാക്ഷന്‍, കെ.വി. സജീവന്‍, എം.വി. രാഘവന്‍, വനിത സാഹിതി ജില്ല സെക്രട്ടറി ഡോ. പൂമണി പുതിയറക്കല്‍, കെ.എം. സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് പി. ഗോപലന്‍, വി.കെ. ശശികുമാര്‍, പി. രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. darnna periya പുരോഗമന കലാസാഹിത്യ സംഘം സായാഹ്ന ധര്‍ണ പി.വി.കെ. പനയാല്‍ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT