നിവേദനം നൽകി

കാഞ്ഞങ്ങാട്: അന്ത്യോദയ എക്‌സ്പ്രസിന് കാഞ്ഞങ്ങാട്ട് സ്‌റ്റോപ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ദക്ഷിണ റെയില്‍വേ ചീഫ് ഇലക്ട്രിക്കല്‍ ട്രാക്ഷന്‍ എന്‍ജിനീയര്‍ക്ക് . വിഷയത്തി​െൻറ പ്രാധാന്യം ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജറെ ധരിപ്പിക്കുമെന്ന് ശനിയാഴ്ച കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ പരിശോധനക്കെത്തിയ കെ.വി.വി. സത്യനാരായണ നിവേദക സംഘത്തിന് ഉറപ്പുനല്‍കി. എ ഗ്രേഡ് സ്റ്റേഷനായ കാഞ്ഞങ്ങാട്ട് അനുവദിച്ച ലിഫ്റ്റ് സംവിധാനം സ്ഥാപിക്കുക, പാര്‍ക്കിങ് ഏരിയ വിപുലീകരിക്കുക, പ്ലാറ്റുഫോമുകളില്‍ മേല്‍ക്കൂര ഏര്‍പ്പെടുത്തുക, വി.ഐ.പി ലോഞ്ചും വിശ്രമമുറികളും അനുവദിക്കുക, റിസര്‍വേഷന്‍ കൗണ്ടറില്‍ കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്തുക, വെജിറ്റേറിയന്‍-നോണ്‍ വെജിറ്റേറിയന്‍ ഭോജനശാലകള്‍ക്ക് അനുമതി നല്‍കുക, ഒന്നാം നമ്പര്‍ പ്ലാറ്റുഫോമില്‍ അടച്ചിട്ട ടീ സ്റ്റാള്‍ തുറക്കാന്‍ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. മര്‍ച്ചൻറ്സ് അസോസിയേഷന്‍ പ്രസിഡൻറ് സി. യൂസഫ്ഹാജി, ടി. മുഹമ്മദ് അസ്ലം, യതീംഖാന പ്രസിഡൻറ് സി. കുഞ്ഞബ്ദുല്ല ഹാജി പാലക്കി, മുന്‍ പ്രസിഡൻറ് എ. ഹമീദ്ഹാജി തുടങ്ങിയവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.