കടുമനയിൽ കാട്ടാനശല്യം രൂക്ഷം

700 വാഴകളും 70 കവുങ്ങുകളും തെങ്ങുകളും നശിപ്പിച്ചു കാസർകോട്: ദേലംപാടിയിലെ കടുമനയിൽ കാട്ടാനശല്യം രൂക്ഷമായി. രണ്ട് സ്വകാര്യ വ്യക്തികളുടെ കൃഷിയിടങ്ങളിൽ കാട്ടാനകൾ കാർഷിക വിളകൾ നശിപ്പിച്ചു. കടുമേനിയിലെ അനന്തൻെറ 500 വാഴകൾ, 60 തെങ്ങുകൾ, 50 കവുങ്ങുകൾ എന്നിവയും സമീപത്തെ മണിയാണിയുടെ ഉടമസ്ഥതയിലുള്ള കൃഷിയിടങ്ങളിലെ 200 വാഴകൾ, 20 കവുങ്ങുകൾ, രണ്ട് തെങ്ങുകൾ എന്നിവയും നശിപ്പിച്ചു. വാഴകളിലധികവും കുലച്ചതായിരുന്നു. നേന്ത്രൻ, കദളി എന്നിവയാണ് നശിപ്പിച്ചത്. ശനിയാഴ്ച അർധരാത്രിയോടെയാണ് സംഭവമെന്ന് വീട്ടുകാർ പറഞ്ഞു. കാട്ടാനകളുടെ ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. ഏഴോളം ആനകളാണ് ഇറങ്ങിയത്. പടക്കം പൊട്ടിച്ച ശേഷം ആനകളെ അകറ്റുകയായിരുന്നുവെന്ന് അനന്തനും വീട്ടുകാരും പറഞ്ഞു. മൊത്തം ആറുലക്ഷം രൂപയുടെ വിളകളാണ് നശിപ്പിച്ചത്. ദേലംപാടി പാണ്ടി വനം വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. കഴിഞ്ഞ ജനുവരിയിൽ അനന്തൻെറ ഒന്നരലക്ഷം രൂപയുടെ കാർഷിക വിളകൾ കാട്ടാനകൾ നശിപ്പിച്ചിരുന്നു. അധികൃതരോട് സഹായം അഭ്യർഥിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് വീട്ടുകാർ പറഞ്ഞു. കാട്ടാനകൾ രാത്രി ഇറങ്ങുന്നതിൽ നാട്ടുകാർ ഭീതിയിലാണ്. delampady1 ദേലംപാടി കടുമനയിലെ അനന്തൻെറ കൃഷിയിടം കാട്ടാനകൾ നശിപ്പിച്ച നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.