പെരിയ: മൂന്നു വർഷം മുമ്പ് ബസിൽനിന്ന് തെറിച്ചുവീണതായിരുന്നു കെ.എ. അബ്ദുല്ല. അപകടത്തെ തുടർന്ന് തലക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റു. വീഴ്ചയിൽ തലക്കേറ്റ ക്ഷതംകാരണം മേനാവിഭ്രാന്തി പിടിച്ചനിലയിലാണ് ഇയാൾ. ആരെയും മനസ്സിലാകുന്നില്ല, ഒാർമശക്തി നഷ്ടപ്പെട്ടു. ഇതിനിടയിൽ കിഡ്നിയും തകരാറിലായി. ശരീരം മുഴുവനും തളർന്നനിലയിലാണ്. മൂന്നു വർഷത്തിലധികമായി മംഗളൂരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 2014ൽ കണ്ണൂർ--മംഗളൂരു റൂട്ടിലെ ബസിൽ ക്ലീനറായി ജോലിചെയ്ത് വരുന്നതിനിടെയായിരുന്നു അപകടം. മംഗളൂരുവിൽ ചികിത്സയിലിരിക്കെ വിദഗ്ധ ചികിത്സക്കുവേണ്ടി ശിവമോഗയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതുവരെയുള്ള ചികിത്സക്കുവേണ്ടി നാട്ടിലെ ഉദാരമതികളുടെ സഹായത്തോടെ ഭീമമായ തുക ചെലവായിട്ടുണ്ട്. തുടർന്നുള്ള ചികിത്സക്ക് സഹായംതേടുകയാണ് അബ്ദുല്ല. 2017 ഏപ്രിലിൽ പുല്ലൂർ -പെരിയ പഞ്ചായത്ത് പ്രസിഡൻറ് ശാരദ എസ്. നായർ, പുല്ലൂർ -പെരിയ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് സി.കെ. അരവിന്ദാക്ഷൻ എന്നിവരെ രക്ഷാധികാരികളാക്കി, 14ാം വാർഡ് മെംബർ എം. ഇന്ദിര ചെയർപേഴ്സനും അബ്ദുൽ അസീസ്, സി.എച്ച്. മുഹമ്മദ് കുഞ്ഞി ഹാജി ട്രഷററുമായി കെ.എ. അബ്ദുല്ല ചികിത്സസഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. പെരിയ ബസ്സ്റ്റോപ്പിലുള്ള കനറാ ബാങ്കിെൻറ പെരിയ ബ്രാഞ്ചിൽ Ac-No. 4111101003943, IFSC Code No. CNRB0004111 എന്ന നമ്പറിൽ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.