കാസർകോട്/ കാഞ്ഞങ്ങാട്: ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ പേരിൽ മേയ് 15ന് കാഞ്ഞങ്ങാട്ട് നടത്താൻ നിശ്ചയിച്ച ത്രിവർണസാഗരം ജില്ല സമ്മേളനത്തിന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസെൻറ വിലക്ക്. സമ്മേളനം നടത്തേണ്ടതില്ലെന്നും നേതാക്കൾ മെംബർഷിപ് കാമ്പയിൻ പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കണമെന്നും ഇന്നലെ കാസർകോട് ഡി.സി.സി ഒാഫിസിൽ ചേർന്ന കോൺഗ്രസ് ഭാരവാഹികളുടെ യോഗത്തിൽ അദ്ദേഹം നിർേദശിച്ചു. സമ്മേളനത്തിന് ഒരുക്കങ്ങളൊക്കെ നടത്തിക്കഴിഞ്ഞുവെന്നും മാറ്റിവെക്കാൻ പറ്റില്ലെന്നും ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ അറിയിച്ചെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ സമ്മേളനം നടത്തേണ്ടതില്ലെന്ന് ഹസൻ കർശനമായി നിർദേശിച്ചു. മേയ് 15നകം മെംബർഷിപ് വിതരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്നും അദ്ദേഹം നിർേദശിച്ചു. ഡി.സി.സി പ്രസിഡൻറ് ഏകപക്ഷീയമായാണ് ത്രിവർണസാഗരം എന്നപേരിൽ സമ്മേളനം നടത്താൻ തീരുമാനിച്ചതെന്ന് ആരോപിച്ച് എ-,െഎ ഗ്രൂപ് ഭേദമില്ലാതെ ജില്ല, േബ്ലാക്ക് ഭാരവാഹികളിൽ ഭൂരിഭാഗവും എതിർപ്പുപ്രകടിപ്പിച്ച സാഹചര്യത്തിലാണ് കെ.പി.സി.സി പ്രസിഡൻറ് വിഷയത്തിൽ ഇടപെട്ടത്. 26 ഡി.സി.സി ഭാരവാഹികളില്‍ 24 പേരും സമ്മേളനം നടത്തുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ത്രിവർണസാഗരത്തിന് അന്തിമരൂപം നൽകുന്നതിനായി കഴിഞ്ഞമാസം നടത്താൻ നിശ്ചയിച്ച നേതൃയോഗം എ-ഐ ഗ്രൂപ്പുകളിൽെപട്ട 21 ഭാരവാഹികളും മൂന്നു ബ്ലോക്ക് പ്രസിഡൻറുമാരും ബഹിഷ്കരിക്കാന്‍ തീരുമാനിച്ചതിനാൽ മാറ്റിവെക്കുകയാണുണ്ടായത്. ജില്ല ഭാരവാഹികളുമായി ആലോചിക്കാതെ സമ്മേളനം തീരുമാനിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ചായിരുന്നു ബഹിഷ്കരണം. ജില്ല ഭാരവാഹികളുടെ യോഗം വിളിച്ചുചേർക്കുന്നതിനു മുമ്പുതന്നെ മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ. സുധാകരന് എന്നിവർ ഉൾപ്പെടെ നേതാക്കളെ സമ്മേളനത്തിന് ക്ഷണിക്കുകയും കൂറ്റൻ ഫ്ലക്സ് ബോർഡുകൾ, പോസ്റ്ററുകൾ, പണപ്പിരിവിനായി സംഭാവന കൂപ്പണുകൾ എന്നിവ തയാറാക്കുകയും ചെയ്തിരുന്നു. ബൂത്ത്, മണ്ഡലം, േബ്ലാക്ക് തലങ്ങളിൽ സമ്മേളനം നടത്താതെ അനവസരത്തിൽ ജില്ല സമ്മേളനം നടത്തുന്നതിൽ അസ്വാഭാവികതയുണ്ടെന്നായിരുന്നു ഡി.സി.സി ഭാരവാഹികളുടെ പരാതി. ഇത് കണക്കിലെടുത്താണ് എം.എം. ഹസൻ സമ്മേളനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന കടുത്തനിലപാട് സ്വീകരിച്ചത്. ഡി.സി.സി യോഗം കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഹക്കീം കുന്നിൽ അധ്യക്ഷത വഹിച്ചു. തമ്പാന്നൂർ രവി സംഘടനാ െതരഞ്ഞെടുപ്പ് കാര്യങ്ങൾ വിശദീകരിച്ചു. കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠൻ, നിർവാഹകസമിതി അംഗങ്ങളായ പി. ഗംഗാധരൻ നായർ, എം.സി. ജോസ്, ഡി.സി.സി നേതാക്കളായ പി.ജി. ദേവ്, അഡ്വ. സുബ്ബയ്യ റായി, ശാന്തമ ഫിലിപ്, പി.കെ. ഫൈസൽ, പി.വി. സുരഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.വി. സുധാകരൻ സ്വാഗതവും വിനോദ് കുമാർ പള്ളയിൽ വീട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.