കാസർകോട്: പഴയ ചൂരി മുഹ്യുദ്ദീൻ ജമാഅത്ത് പള്ളിയിൽ മുഹമ്മദ് റിയാസ് മൗലവി കൊല്ലപ്പെട്ട കേസിെൻറ നടത്തിപ്പിന് കാസർകോട് സംയുക്ത ജമാഅത്ത് പിന്തുണ വാഗ്ദാനംചെയ്തു. സംയുക്ത ജമാഅത്ത് പ്രതിനിധികൾ, ചൂരി ജമാഅത്ത് കമ്മിറ്റി അംഗങ്ങൾ, കേസ് നടത്തിപ്പിന് ചുമതലപ്പെടുത്തിയ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സംയുക്തയോഗം കേസിെൻറ പുരോഗതി വിലയിരുത്തി. സംയുക്ത ജമാഅത്ത് കമ്മിറ്റി പ്രതിനിധികളായ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, പി.ബി. അബ്ദുൽ റസാഖ് എം.എൽ.എ, കരീം സിറ്റി ഗോൾഡ്, മൊയ്തീൻ കൊല്ലമ്പാടി, കെ.ബി. മുഹമ്മദ് കുഞ്ഞി, എം.എ. മജീദ് പട്ട്ള, പി.കെ. അഷ്റഫ്, പഴയ ചൂരി ജമാഅത്ത് കമ്മിറ്റി അംഗങ്ങളായ സി.എ. അബ്ദുൽ ഗഫൂർ, സി.എ. സുലൈമാൻ, സി.എച്ച്. അബ്ദുൽ സത്താർ, കേസ് നടത്തിപ്പിന് ചുമതലപ്പെടുത്തിയ സി.എച്ച്. അബ്ദുല്ലക്കുഞ്ഞി, ഹാരിസ് ചൂരി, ഇംതിയാസ് കാലിക്കറ്റ്, സി.എച്ച്. നൂറുദ്ദീൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.