കാസര്‍കോട്: ഓട്ടോയില്‍ മണൽ കടത്തുന്നത് തടയാൻ ശ്രമിച്ച സി.ഐയെ ഓട്ടോയിടിച്ച് അപകടപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ കാസർകോട് ഡിവൈ.എസ്.പി അറസ്റ്റ് ചെയ്തു. തളങ്കര സ്വദേശി അക്ബറാണ് (25) അറസ്റ്റിലായത്. കാസര്‍കോട് സി.ഐ സി.എ. അബ്ദുല്‍ റഹീമിനെയാണ് മണൽ കടത്തുസംഘം ഒാേട്ടാ ഇടിച്ച് പരിക്കേൽപിച്ചത്. തലക്കും കൈക്കും പരിക്കേറ്റ ഇദ്ദേഹം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ചൊവ്വാഴ്ച രാത്രി തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് റോഡിലാണ് സംഭവം. തളങ്കര കടവിൽ നിന്ന് പുഴമണല്‍ കടത്തുന്നതായി വിവരം ലഭിച്ചതിനെതുടർന്നാണ് സി.െഎ സ്ഥലത്തെത്തിയത്. പ്ലാസ്റ്റിക് ചാക്കുകളിൽ മണല്‍ നിറച്ച് കൊണ്ടുപോവുകയായിരുന്ന ഓട്ടോറിക്ഷ കൈകാട്ടി തടഞ്ഞുനിർത്താൻ ശ്രമിച്ച സി.ഐയെ ഒാേട്ടായിടിച്ച് റോഡരികിലെ മതിലിനോട് ചേർത്ത് അമർത്തുകയായിരുന്നു. പിന്നീട് അൽപമകലെ ഒാേട്ടാ ഉപേക്ഷിച്ച് ഡ്രൈവറും കൂടെയുണ്ടായിരുന്നയാളും രക്ഷപ്പെട്ടു. സംഭവത്തിൽ കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെ കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.