യ​ന്ത്ര​ങ്ങ​ൾ നി​ർ​മി​ച്ചുന​ൽ​കു​ന്ന​തി​ൽ വീ​ഴ്​​ച​ മൂ​ന്ന്​ വ​ർ​ഷ​ത്തി​നി​ടെ ഭെ​ൽ ഇ.​എം.​എ​ൽ റെ​യി​ൽ​േ​വ​ക്ക്​ പി​ഴ​യ​ട​ച്ച​ത്​ 57.52 ല​ക്ഷം

കാസർകോട്: കരാർപ്രകാരം ഇലക്ട്രിക്കൽ യന്ത്രങ്ങൾ നിർമിച്ചു നൽകുന്നതിൽ വീഴ്ചവരുത്തിയതിന് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കാസർകോട് ഭെൽ ഇ.എം.എൽ കമ്പനി റെയിൽേവക്ക് പിഴയായി നൽകിയത് 57.52 ലക്ഷം രൂപ. 2014^15 വർഷത്തിൽ 12.49 ലക്ഷം രൂപയും 2015^16 വർഷത്തിൽ 15.03 ലക്ഷം രൂപയും 2016^17 വർഷത്തിൽ 30 ലക്ഷത്തോളം രൂപയുമാണ് നൽകേണ്ടിവന്നത്. 570 കെ.വി.എ പവർകാറുകൾ ഒാർഡറനുസരിച്ച് നിശ്ചിത സമയത്തിനകം നിർമിച്ച് നൽകുന്നതിൽ വീഴ്ചവരുത്തിയതിനാണ് റെയിൽേവ ലേറ്റ്ടൈം ഡാമേജ് ഇനത്തിൽ പിഴ ഇൗടാക്കിയത്. റെയിൽേവക്കുവേണ്ടി 960 കിലോവാട്ട്, 640 കിലോവാട്ട് ഇലക്ട്രിക്കൽ ആൾട്ടർനേറ്ററുകൾ, പവർകാറുകൾ എന്നിവയും പ്രതിരോധവകുപ്പിന് 360 കിലോവാട്ട്, 400 ഹെർട്സ്, 100 കിലോവാട്ട് ആൾട്ടർനേറ്ററുകൾ എന്നിവ നിർമിച്ചുനൽകിയിരുന്നത് കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭെൽ ഏറ്റെടുക്കുന്നതിനു മുമ്പുള്ള കെൽ കമ്പനിയായിരുന്നു. 2009ൽ കെൽ 960 കിലോവാട്ട് ആൾട്ടർനേറ്റർ വികസിപ്പിച്ചതോടെയാണ് ഇൗ മേഖലയിൽ കുത്തകാധിപത്യം പുലർത്തിയിരുന്ന ഭെൽ ഇൗ സ്ഥാപനത്തെ ഏറ്റെടുത്തത്. ഇതിന് ശേഷം ഉൽപാദനവും വിപണനവും നിലച്ച അവസ്ഥയിലാണ്. ഇൗ സാമ്പത്തികവർഷം മാത്രം 47 കോടി രൂപയുടെ ഒാർഡറുകളാണ് കൊടുത്തുതീർക്കാനുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.