കാഞ്ഞങ്ങാട്: പൊലീസ് പട്രോളിങ്ങിൽ 24 വാറൻറ് പ്രതികൾ പിടിയിലായി. മദ്റസാധ്യാപകനെ കൊലപ്പെടുത്തിയ സംഭവത്തെത്തുടർന്ന് ക്രമസമാധാന പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ രാത്രികാല പേട്രാളിങ്ങും വാഹന പരിശോധനയും സജീവമാക്കി. അക്രമം, ലൈംഗിക പീഡനം, സ്ത്രീപീഡനം, കവർച്ച തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികളാണ് അറസ്റ്റിലായത്. മദ്യപിച്ചും ലൈസൻസില്ലാതെയും അമിതവേഗതയിലും ഓടിച്ച ബൈക്കുകളും കാറുകളും ഉൾപ്പെടെ 12 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. നിലവിലെ സാഹചര്യത്തിൽ രാത്രി 10 മണിക്കുശേഷം ജില്ലയിൽ ബൈക്ക് യാത്രക്ക് ജില്ല പൊലീസ് മേധാവി നിരോധനം ഏർപ്പെടുത്തിയിരുന്നു. ഈ നിർദേശം ലംഘിച്ച് യാത്ര ചെയ്ത ബൈക്കുകളും പിടികൂടിയിട്ടുണ്ട്. വാഹനങ്ങൾ പിടികൂടിയതുമായി ബന്ധപ്പെട്ട് 38 കേസുകൾ രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.