കേളകം: ദക്ഷിണ കാശിയെന്നറിയപ്പെടുന്ന കൊട്ടിയൂരിൽ വൈശാേഖാത്സവ നഗരിയിലേക്ക് തീർഥാടകപ്രവാഹം. തീർഥാടകപ്രവാഹത്തിൽ വീർപ്പുമുട്ടിയ കൊട്ടിയൂരിൽ ഒരുക്കിയ നിയന്ത്രണങ്ങൾ പാളിയേതാടെ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ഇടപെട്ടു. അവധിദിനമായതിനാൽ കോഴിക്കോട്, വടകര, കൊയിലാണ്ടി, വയനാട് എന്നിവിടങ്ങളിൽനിന്നും ജില്ലയുടെ നാനാഭാഗങ്ങളിൽനിന്നുമായി ആയിരങ്ങളാണ് ടൂറിസ്റ്റ് വാഹനങ്ങളിൽ ഉൾപ്പെടെ പെരുമാളിനെ ദർശിക്കാൻ ഒഴുകിയെത്തുന്നത്. വൈശാഖമഹോത്സവത്തിെൻറ സുപ്രധാനമായ തിരുവോണം ആരാധന ബുധനാഴ്ച നടക്കും. ഇന്നലെ രാവിലെ മുതൽ കൊട്ടിയൂരിനെ ലക്ഷ്യമാക്കി വിവിധ ഭാഗങ്ങളിൽനിന്നായി ഭക്തരുടെ പ്രവാഹമായിരുന്നു. അക്കരെ കൊട്ടിയൂർ ഉത്സവനഗരിയും ഇടബാവലിയും മന്ദംചേരിയും സമീപപ്രദേശങ്ങളും നിറഞ്ഞതോടെ ദർശനത്തിനായി ഭക്തസഹസ്രങ്ങൾ മണിക്കൂറുകൾ കാത്തുനിന്നു. തിരുവഞ്ചിറക്ക് സമീപം പടിഞ്ഞാേറ നടയിലും മന്ദംചേരി കിഴേക്ക നടയിലും വടംകെട്ടിയാണ് വളൻറിയർമാർ ഭക്തരെ നിയന്ത്രിച്ചത്. തിരക്ക് അധികരിച്ച് കൊട്ടിയൂർ-തലശ്ശേരി റോഡിലും വയനാട് റോഡിലും മണിക്കൂറുകൾ ഗതാഗതക്കുരുക്കുണ്ടായി. വയനാട് റോഡിൽ പാൽച്ചുരംവരെ വാഹനങ്ങൾ റോഡിൽ കുരുങ്ങി. തലശ്ശേരി റോഡിൽ കിലോമീറ്ററോളം പാതയിൽ വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപെട്ടതോടെ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് സംഘം രംഗത്തെത്തി. പ്രസാദ വഴിപാട് കൗണ്ടറുകളിലും കനത്ത തിരക്കുണ്ടായതിനാൽ ഭക്തർ ദുരിതത്തിലായി. ഇന്ന് തിരക്കൊഴിവാക്കാൻ ഉത്സവനഗരിയിലും പ്രധാന ഭാഗങ്ങളിലും കൂടുതൽ പൊലീസിനെ നിയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു. അനിയന്ത്രിതമായ തിരക്കിൽ ഇന്നലെ തീർഥാടകർക്കുണ്ടായ ബുദ്ധിമുട്ട് മനസ്സിലാക്കി വരുംദിവസങ്ങളിൽ ഇത്തരം പ്രശ്നങ്ങളുണ്ടാവാതിരിക്കാൻ സംവിധാനങ്ങളൊരുക്കുമെന്ന് ദേവസ്വം അധികൃതരും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.