മാതോത്ത് കവ്വാല്‍മാടം വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ ഭണ്ഡാരം കവര്‍ന്നു

കാഞ്ഞങ്ങാട്: മാതോത്ത് കവ്വാല്‍മാടം വേട്ടക്കൊരുമകന്‍ ക്ഷേത്ര നടയിലെ ഭണ്ഡാരം കവര്‍ന്നു. ഭണ്ഡാരം പുറത്തേക്കെടുത്തുകൊണ്ടുപോയി പൂട്ട് തകര്‍ത്താണ് പണം കവര്‍ന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ അടിച്ചുതെളി നടത്തുന്ന സ്ത്രീ എത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. ഭണ്ഡാരം സമീപത്തെ പറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെി. ഒരു ക്വിന്‍റലോളം തൂക്കമുള്ള ഭണ്ഡാരം ക്ഷേത്രപറമ്പിലെ ശുചിമുറിക്കടുത്ത് എത്തിച്ചാണ് പൂട്ട് തകര്‍ത്തത്. കവര്‍ച്ചക്ക് പിന്നില്‍ ഒന്നിലേറെ പേരുണ്ടെന്നാണ് പൊലീസ് നിഗമനം. രണ്ടുദിവസം മുമ്പ് ഭണ്ഡാരം തുറന്നിരുന്നു. അതിനാല്‍ പണം അധികം നഷ്ടപ്പെട്ടിട്ടില്ളെന്ന് ക്ഷേത്രം സെക്രട്ടറി അറിയിച്ചു. വ്യാഴാഴ്ച രാത്രി ക്ഷേത്രത്തിന് സമീപത്തെ ഹുണ്ടായ് ഷോറൂമിനടുത്ത് നിര്‍ത്തിയിട്ട നിലാങ്കരയിലെ കരുണാകരന്‍െറ ടൂറിസ്റ്റ് ബസില്‍നിന്ന് സ്റ്റീരിയോ അടക്കം 86,000 രൂപയുടെ സാധനങ്ങള്‍ മോഷണം പോയതായി പരാതി നല്‍കിയിരുന്നു. മാതോത്തെ ദേശീയപാതക്കരികിലുള്ള തായല്‍സ് ഹോട്ടല്‍, ബാലകൃഷ്ണന്‍െറ ഹോട്ടല്‍ എന്നിവിടങ്ങളിലും മോഷണശ്രമം നടന്നു. മാതോത്ത് കഴിഞ്ഞ മൂന്നാഴ്ചയായി വീടുകളും ക്ഷേത്രങ്ങളും ഹോട്ടലുകളും കേന്ദ്രീകരിച്ച് നിരന്തരം മോഷണം നടക്കുകയാണ്. ഒരുമാസം മുമ്പ് കവര്‍ന്ന മാതോത്ത് പുതിയ ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം വെള്ളിയാഴ്ചയും തകര്‍ത്തു. തുടര്‍ച്ചയായ മോഷണങ്ങളില്‍ പ്രതികളെ കണ്ടത്തൊന്‍ പൊലീസിനായിട്ടില്ല. ചന്ദനടുക്കം ചീരുംബ ഭഗവതി ക്ഷേത്ര കളിയാട്ടം 30ന് തുടങ്ങും കാസര്‍കോട്: കാടകം ചന്ദനടുക്കം ചീരുംബ ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം ജനുവരി 30 മുതല്‍ ഫെബ്രുവരി രണ്ടുവരെ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 30ന് രാവിലെ മുള്ളേരിയ ദുര്‍ഗാപരമേശ്വരി ഭജന മന്ദിരത്തില്‍നിന്നും കലവറ നിറക്കല്‍ ഘോഷയാത്രക്ക് തുടക്കമാകും. 12.30ന് വിശിഷ്ട വ്യക്തികളെ ആദരിക്കും. വൈകീട്ട് ഏഴിന് ക്ഷേത്രദര്‍ശന എഴുന്നള്ളത്ത്. തുടര്‍ന്ന് തിടമ്പ് നൃത്തം. ഫെബ്രുവരി രണ്ടിന് ഗുളികന്‍ തെയ്യത്തോടെ ആഘോഷ പരിപാടികള്‍ സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ എ. ഉമേശന്‍, കെ.വി. കുഞ്ഞിക്കണ്ണന്‍, സി.എച്ച്. ശ്രീധരന്‍, കെ.വി. ലോഹിതാക്ഷന്‍, എ.സി. ബാലകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.