തി​മി​രി​യി​ലെ ഗ്രാ​മീ​ണ ഇ​ട​നാ​ഴി

വ​യ​ല്‍ക്കാ​റ്റേ​റ്റ് ‘ഗ്രാ​മീ​ണ ഇ​ട​നാ​ഴി’ സ​ന്ദ​ർ​ശി​ക്കാം...

ചെ​റു​വ​ത്തൂ​ര്‍: ഗ്രാ​മീ​ണ​സൗ​ന്ദ​ര്യം ആ​സ്വ​ദി​ച്ച്, വ​യ​ല്‍ക്കാ​റ്റേ​റ്റ് അ​ൽ​പ്പ​നേ​രം ഇ​രി​ക്കാ​ന്‍ ഇ​തി​ലും മി​ക​ച്ചൊ​രി​ട​മി​ല്ല. ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മാ​സ​ങ്ങ​ള്‍ പി​ന്നി​ടു​മ്പോ​ള്‍ തി​മി​രി കൊ​ട​ക്ക​വ​യ​ലി​ലെ ‘വ​യ​ല്‍ക്കാ​റ്റ്’ ബ്ലൂ ​ഗ്രീ​ന്‍ ഇ​ട​നാ​ഴി സ​ഞ്ചാ​രി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും പ്രി​യ​പ്പെ​ട്ട സാ​യാ​ഹ്ന സ​ങ്കേ​ത​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ഭാ​വ​നം ചെ​യ്ത ഈ ​സ്വ​പ്ന പ​ദ്ധ​തി പ്ര​തീ​ക്ഷി​ച്ച​തി​ലും വ​ലി​യ ഹി​റ്റാ​ണി​പ്പോ​ൾ.

ഗ്രാ​മീ​ണ​ഭം​ഗി​യു​ടെ ഒ​ട്ടും മാ​യം ക​ല​രാ​ത്ത ദൃ​ശ്യ​ങ്ങ​ളാ​ണ് കൊ​ട​ക്ക​വ​യ​ലി​നെ സ​ഞ്ചാ​രി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ഇ​ട​മാ​ക്കു​ന്ന​ത്. പു​ല​ര്‍കാ​ല​ത്തെ മ​ഞ്ഞും പ​ക്ഷി​ക​ളു​ടെ ശ​ബ്ദ​വു​മാ​സ്വ​ദി​ച്ച് പ്ര​ഭാ​ത​സ​വാ​രി​ക്ക് എ​ത്തു​ന്ന​വ​ര്‍ ഏ​റെ​യാ​ണ്. വ്യാ​യാ​മ​ത്തോ​ടൊ​പ്പം മ​ന​സ്സി​ന് ഉ​ണ​ർ​വേ​കു​ന്ന കാ​ഴ്ച​ക​ള്‍കൂ​ടി​യാ​കു​മ്പോ​ള്‍ കൊ​ട​ക്ക​വ​യ​ല്‍ വേ​റി​ട്ട അ​നു​ഭ​വ​മാ​കു​ന്നു. ചെ​റു​വ​ത്തൂ​ര്‍-​ക​യ്യൂ​ര്‍ ചീ​മേ​നി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ തി​മി​രി ക​ല്‍ന​ട റോ​ഡി​ല്‍ വ​യ​ലി​ന്റെ ന​ടു​വി​ലൂ​ടെ ഒ​ഴു​കു​ന്ന തോ​ടി​ന്റെ ഇ​രു​ക​ര​യി​ലു​മാ​യാ​ണ് 60 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ ഈ ​സു​ന്ദ​ര​തീ​രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സ​ഞ്ചാ​രി​ക​ള്‍ക്കാ​യി മ​നോ​ഹ​ര​മാ​യ ഇ​ന്റ​ര്‍ലോ​ക്ക് പാ​ത​ക​ളും വി​ശ്ര​മി​ക്കാ​ന്‍ ഇ​രി​പ്പി​ട​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടി​ട്ടു​ണ്ട്.

സ​ന്ധ്യ​മ​യ​ങ്ങി​യാ​ല്‍ പ്ര​ദേ​ശം തെ​ളി​ച്ച​മു​ള്ള​താ​ക്കാ​ന്‍ സോ​ളാ​ര്‍ വി​ള​ക്കു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കോ​ട്ട​യ​ത്തെ പ്ര​സി​ദ്ധ​മാ​യ ‘നാ​ലു​മ​ണി​ക്കാ​റ്റ്’ മാ​തൃ​ക​യി​ലാ​ണ് ഈ ​വ​ഴി​യോ​ര വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി​യു​ടെ രൂ​പ​ക​ല്‍പ​ന. 50 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. കൃ​ഷി​യും പ്ര​കൃ​തി​യും സം​ര​ക്ഷി​ച്ചു​കൊ​ണ്ട് വി​നോ​ദ​സ​ഞ്ചാ​ര​ത്തെ എ​ങ്ങ​നെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്ന​തി​ന്റെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണ് കൊ​ട​ക്ക​വ​യ​ല്‍.

Tags:    
News Summary - Visit the Rural Corridor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.