പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് തുടക്കം

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പൊതുവിദ്യാലയങ്ങളെ മികവിന്‍െറ കേന്ദ്രങ്ങളാക്കുന്ന സംസ്ഥാന സര്‍ക്കാറിന്‍െറ യജ്ഞത്തിന് പിന്തുണയേകി ആയിരങ്ങള്‍ അണിനിരന്നു. പൊതുവിദ്യാലയങ്ങളില്‍ മനുഷ്യവലയം തീര്‍ത്താണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും പൂര്‍വ വിദ്യാര്‍ഥികളും പൊതുസമൂഹവും പങ്കാളികളായത്. ജില്ലതല ഉദ്ഘാടനം ഹോസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിര്‍വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സന്‍ എല്‍. സുലൈഖ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ മഹ്മൂദ് മുറിയനാവി, കൗണ്‍സിലര്‍ റംഷീദ്, മുന്‍ എം.എല്‍.എമാരായ കെ.പി. കുഞ്ഞിക്കണ്ണന്‍, കെ.പി. സതീഷ്ചന്ദ്രന്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടന്‍, പി.ടി.എ പ്രസിഡന്‍റ് പി. സുധാകരന്‍, രാഷ്ട്രീയകക്ഷി പ്രതിനിധികളായ ഹക്കീം കുന്നില്‍, എം.സി. ഖമറുദ്ദീന്‍, ജോര്‍ജ് പെനാപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ.കെ. സുരേഷ്കുമാര്‍ സ്വാഗതവും ഹോസ്ദുര്‍ഗ് ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ഒ.വി. മോഹനന്‍ നന്ദിയും പറഞ്ഞു. ബേഡകം എല്‍.പി സ്കൂളില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനംചെയ്തു. ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്‍റ് സി. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ രവീന്ദ്രനാഥറാവു, ഡി.പി.ഒ രവിവര്‍മന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുകുമാരന്‍ പായം, വാര്‍ഡ് അംഗം ധന്യ, പി.ടി.എ പ്രസിഡന്‍റ് എ. രാഘവന്‍, ബി.കെ. അബ്ബാസ്, മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ സി. ഗോപാലകൃഷ്ണന്‍ സ്വാഗതവും പറഞ്ഞു. കൊട്ടോടി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ജില്ല പഞ്ചായത്ത് അംഗം ഇ. പദ്മാവതി ഉദ്ഘാടനംചെയ്തു. തച്ചങ്ങാട് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനംചെയ്തു. പള്ളിക്കര പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ പി. ലക്ഷ്മി അധ്യക്ഷത വഹിച്ചു. എസ്.എസ്.എ ജില്ല പ്രോജക്ട് ഓഫിസര്‍ കെ. രവിവര്‍മന്‍, ഡിവൈ.എസ്.പി കെ. ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. അഭിലാഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.ടി.എ പ്രസിഡന്‍റ് വി.വി. സുകുമാരന്‍ സ്വാഗതവും ഹെഡ്മിസ്ട്രസ് ഭാരതി ഷേണായി നന്ദിയും പറഞ്ഞു. മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ല പ്രസിഡന്‍റ് എ.എ. ജലീല്‍ എന്നിവര്‍ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കും. എല്‍.പി, യു.പി ക്ളാസുകളില്‍ കമ്പ്യൂട്ടര്‍ സൗകര്യം ഏര്‍പ്പെടുത്തും. ഭൗതികസാഹചര്യങ്ങള്‍, പഠനസംവിധാനങ്ങള്‍, വിനിമയരീതി, അധ്യാപക പരിശീലനം, മൂല്യനിര്‍ണയം, ഭരണ-മോണിറ്ററിങ് സംവിധാനങ്ങള്‍ എന്നിവ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തും. സ്കൂളുകളില്‍ നവീകരിച്ച ലാബുകള്‍, ജൈവവൈവിധ്യ ഉദ്യാനങ്ങള്‍, കല-കായിക-സാംസ്കാരിക ടാലന്‍റ് പാര്‍ക്കുകള്‍, നീന്തല്‍കുളങ്ങള്‍ എന്നിവ പൊതുവിദ്യാലയങ്ങളുടെ ഭാഗമാക്കും. പിലിക്കോട് സി. കൃഷ്ണന്‍നായര്‍ സ്മാരക ഹയര്‍ സെക്കന്‍ഡറി, ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ.എല്‍.പി സ്കൂള്‍, ചന്തേര ഗവ. യു.പി സ്കൂള്‍, പിലിക്കോട് യു.പി സ്കൂള്‍, പുത്തിലോട്ട് എ.യു.പി സ്കൂള്‍, പൊള്ളപ്പൊയില്‍ എ.എല്‍.പി സ്കൂള്‍ എന്നിവിടങ്ങളിലും പരിപാടി സംഘടിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT