നീലേശ്വരം: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിവറേജ് കോര്‍പറേഷന്‍െറ നീലേശ്വരത്തെ മദ്യവില്‍പനശാല മാറ്റിസ്ഥാപിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. ദേശീയപാതയോരത്ത് കരുവാച്ചേരിയിലുള്ള മദ്യവില്‍പനശാല പാലായി റോഡരികില്‍ മൂന്നാംകുറ്റിയിലുള്ള സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിലേക്ക് മാറ്റുന്നതാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ തടഞ്ഞത്. ശനിയാഴ്ച മൂന്നിന് അതിരഹസ്യമായി ലോറിയില്‍ മദ്യവുമായി കൂവാറ്റിയിലത്തെി ഇറക്കുന്നതിനെയാണ് സംഘടിച്ചത്തെിയ സ്ത്രീകള്‍ തടഞ്ഞത്. വിവരമറിഞ്ഞ് സി.ഐ ഐ. ഉണ്ണികൃഷ്ണന്‍, പി. നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹവും സ്ഥലത്തത്തെിയിരുന്നു. തുടര്‍ന്ന് സ്ത്രീകള്‍ കെട്ടിടത്തിന്‍െറ മുന്നില്‍ കുത്തിയിരുന്ന് മദ്യം ഇറക്കുന്നത് തടസ്സപ്പെടുത്തി. ഇതുമൂലം ഇറക്കാന്‍കഴിയാതെ ലോറി തിരിച്ചുപോയി. നീലേശ്വരത്തെ ബിവറേജ് കോര്‍പറേഷന്‍െറ ലൈസന്‍സ് കാലാവധി ശനിയാഴ്ച അവസാനിക്കുന്നതുമൂലം കൂവാറ്റിയിലെ സ്വകാര്യ കെട്ടിടത്തില്‍ നാളെ മുതല്‍ വില്‍പന ആരംഭിക്കാനിരിക്കെയാണ് നാട്ടുകാരുടെ പ്രതിഷേധം ശക്തിപ്പെട്ടത്. കുടുംബശ്രീ അംഗങ്ങളായ കെ. രജനി, കെ.പി. ഷീബ, കെ.പി. സരോജിനി, ഉഷ പവിത്രന്‍, പി.എ. സൗമ്യ, കെ.കെ. സതി, പുരുഷസംഘടന പ്രവര്‍ത്തകരായ പി.പി. ചന്ദ്രന്‍, ഇ.വി. രാധാകൃഷ്ണന്‍, ടി.വി. ചന്ദ്രന്‍ എന്നിവര്‍ പ്രതിഷേധസമരത്തിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.