കാ​സ​ർ​കോ​ട്​ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ ഒ​ന്നാ​മ​ത്​; ബ്ലോ​ക്കി​ൽ നീ​ലേ​ശ്വ​രം

കാസർകോട്: 2016--17 സാമ്പത്തികവർഷത്തെ ജനകീയാസൂത്രണ പദ്ധതി ഫണ്ട് വിനിയോഗത്തിൽ കാസർകോട് ജില്ല പഞ്ചായത്ത് സംസ്ഥാനത്ത് ഒന്നാമത്. പദ്ധതി അടങ്കലിെൻറ 85.33 ശതമാനം തുക ചെലവഴിച്ചാണ് കാസർകോട് ജില്ല പഞ്ചായത്ത് നേട്ടം കൈ വരിച്ചത്. ബ്ലോക്ക് പഞ്ചായത്തുകളിൽ സംസ്ഥാനതലത്തിൽ ആദ്യമായി 100 ശതമാനം പദ്ധതി തുക ചെലവഴിച്ച് നീലേശ്വരം ബ്ലോക്ക് പഞ്ചായത്തും ഒന്നാംസ്ഥാനം നേടിയതായി ജില്ല ആസൂത്രണസമിതി മെംബർ സെക്രട്ടറി കൂടിയായ കലക്ടർ കെ. ജീവൻബാബു അറിയിച്ചു. 82 ശതമാനം തുക ചെലവഴിച്ച പരപ്പ ബ്ലോക്ക് പഞ്ചായത്തും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഗ്രാമപഞ്ചായത്തുകളിൽ 97.37 ശതമാനം തുക ചെലവഴിച്ച് കിനാനൂർ കരിന്തളം പഞ്ചായത്ത് ജില്ലയിൽ ഒന്നാംസ്ഥാനത്താണ്. മടിക്കൈ (94 ശതമാനം), ചെറുവത്തൂർ (92), ചെങ്കള (90) എന്നിവയാണ് മുന്നിട്ടുനിൽക്കുന്ന മറ്റ് പഞ്ചായ ത്തുകൾ. നഗരസഭകളിൽ 73 ശതമാനം തുക ചെലവഴിച്ച് നീലേശ്വരം മുനിസിപ്പാലിറ്റിയാണ് പദ്ധതിച്ചെലവിൽ മുന്നിട്ടുനിൽ ക്കുന്നത്. നിർവഹണ ഉദ്യോഗസ്ഥരുടെ അഭാവം പദ്ധതിനിർവഹണത്തെ പ്രതികൂലമായി ബാധിക്കുന്നതിനിടയിലാണ് പരിമിതികൾക്കുള്ളിൽനിന്നുകൊണ്ട് ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഈ നേട്ടം കൈവരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.