ഇ. ​അ​ഹ​മ്മ​ദ് ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് ആ​ത്​​മ​വി​ശ്വാ​സം പ​ക​ർ​ന്ന നേ​താ​വ്​– കെ.​വി. തോ​മ​സ്

കാസർകോട്: പാർലമെൻറിൽ ഇ. അഹമ്മദ് നടത്തിയ പോരാട്ടങ്ങളാണ് ന്യൂനപക്ഷ വിഭാഗത്തിെൻറ വളർച്ചക്കും സുരക്ഷക്കും വലിയൊരളവിൽ സഹായകരമായതെന്ന് മുൻ കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ് എം.പി പറഞ്ഞു. കാസർകോട് നിയോജകമണ്ഡലം മുസ്ലിംലീഗ് സംഘടിപ്പിച്ച ഇ. അഹമ്മദ്, ഹമീദലി ശംനാട് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്തരവാദിത്ത നിർവഹണത്തിലെ കാര്യശേഷിയും നയതന്ത്രജ്ഞതാ പാടവവുമാണ് തുടർച്ചയായി ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യയെ പ്രതിനിധാനംചെയ്യാൻ അവസരമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സംശുദ്ധിയെക്കുറിച്ച് പറയുമ്പോഴെല്ലാം ഓർക്കപ്പെടുന്ന നാമമാണ് ഹമീദലി ശംനാട്. പ്രസിഡൻറ് എ.എം. കടവത്ത് അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡൻറ് ചെർക്കളം അബ്ദുല്ല, പി. കരുണാകരൻ എം.പി, ഷാഫി ചാലിയം, ഹക്കീം കുന്നിൽ, എം.സി. ഖമറുദ്ദീൻ, എ. അബ്‌ദുറഹ്മാൻ, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, പി. മുഹമ്മദ്കുഞ്ഞി മാസ്റ്റർ, ടി.ഇ. അബ്ദുല്ല, അബ്ദുല്ല മുഗു, ബഷീർ വെള്ളിക്കോത്ത്, ലുഖ്മാൻ തളങ്കര, കരുൺ താപ്പ, സി.ബി. അബ്ദുല്ല ഹാജി, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, ടി.എം. ഇഖ്ബാൽ, പി. അബ്ദുല്ല ഹാജി പട്ട്ള, മുഹമ്മദ്കുഞ്ഞി ചായിൻറടി, എ.എ. ജലീൽ, പുണ്ഡരികാക്ഷ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെർക്കള സ്വാഗതവും മാഹിൻ കേളോട്ട് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.