ആരിക്കാടിയിൽ വാ​ട്സ്ആ​പ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മി​നി സ്​​റ്റേ​ഡി​യം വരുന്നു

കുമ്പള: ആരിക്കാടിയിൽ വാട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ മിനി സ്റ്റേഡിയം ഒരുക്കുന്നു. ‘ഹെൽപ് ലൈൻ’ വാട്ട്സ്ആപ് കൂട്ടായ്മയാണ് നാട്ടുകാരുടെ ചിരകാല അഭിലാഷമായ മിനി സ്റ്റേഡിയം സാക്ഷാത്കരിക്കുന്നതിന് രംഗത്തെത്തിയിട്ടുള്ളത്. ആരിക്കാടി എ.യു.പി സ്കൂളിന് പിൻവശത്ത് പുഴയോട് ചേർന്നുകിടക്കുന്ന പതിനഞ്ചേക്കർ ഭൂമിയാണ് പുൽമാട്. ഈ മൈതാനമാണ് മിനി സ്റ്റേഡിയമാക്കി മാറ്റാൻ ഉദ്ദേശിക്കുന്നത്. പുൽമാടിനെ മിനി സ്റ്റേഡിയമാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ മുട്ടാത്ത വാതിലുകളില്ല. പലതവണ ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ട അധികാരികൾ വേണ്ട നടപടികൾ കൈക്കൊള്ളാത്തതിനാലാണ് ഹെൽപ് ലൈൻ വാട്സ്ആപ് കൂട്ടായ്മ മിനി സ്റ്റേഡിയം നിർമാണത്തിന് മുന്നിട്ടിറങ്ങിയത്. നാട്ടുകാരുടെ സഹകരണത്തോടെ ഫണ്ട് സ്വരൂപിച്ച് മിനി സ്‌റ്റേഡിയത്തിെൻറ പ്രാരംഭജോലികൾ കഴിഞ്ഞദിവസം ആരംഭിച്ചു. ആദ്യഘട്ടത്തിൽ 10 ലക്ഷം രൂപയാണ് െചലവ് പ്രതീക്ഷിക്കുന്നത്. ഇതിനെ ജില്ലയിലെതന്നെ ഏറ്റവും മികച്ച സ്റ്റേഡിയമാക്കി മാറ്റാൻ കഴിയുമെന്ന് നാട്ടുകാർ പറയുന്നു. പ്രാരംഭപണികൾ പൂർത്തിയാകുന്നതോടെ സ്പോർട്സ് അക്കാദമിയുടെയോ അഥവാ ഇതര സർക്കാർ സംരംഭങ്ങളുടെയോ സഹായത്തോടെ മിനി സ്റ്റേഡിയം പൂർത്തീകരിക്കാനുള്ള പദ്ധതിയാണ് ഈ കൂട്ടായ്മക്കുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT