ഏഴ് പഞ്ചായത്തുകള്‍ ഒ.ഡി.എഫ് ആയി പ്രഖ്യാപിച്ചു

കാസര്‍കോട്: പൊതുസ്ഥലത്ത് സമ്പൂര്‍ണ മലമൂത്ര വിസര്‍ജന മുക്ത (ഒ.ഡി.എഫ്) ജില്ലയായി പ്രഖ്യാപിക്കുന്നതിന്‍െറ ഭാഗമായി വിവിധ ഗ്രാമപഞ്ചായത്തുകളിലായി ഗാര്‍ഹിക കക്കൂസ് നിര്‍മാണ പ്രവൃത്തി പുരോഗമിക്കുന്നു. തൃക്കരിപ്പൂര്‍, മീഞ്ച, ചെറുവത്തൂര്‍, പടന്ന, പിലിക്കോട്, കിനാനൂര്‍ കരിന്തളം, മൊഗ്രാല്‍ പുത്തൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ സമ്പൂര്‍ണ മലമൂത്ര വിസര്‍ജന മുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപനം നടത്തി. മറ്റ് പഞ്ചായത്തുകള്‍ തൊട്ടടുത്ത ദിവസങ്ങളിലായി ഒ.ഡി.എഫ് പ്രഖ്യാപനം നടത്തുന്നതിന്‍െറ തയാറെടുപ്പിലാണ്. സെപ്റ്റംബര്‍ 30 ഓടെ ജില്ലയെ സമ്പൂര്‍ണ ഒ.ഡി.എഫ് ആയി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുള്ളതായി ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു അറിയിച്ചു. ഡെപ്യൂട്ടി കലക്ടര്‍മാര്‍, എ.ഡി.സി, ഡി.ഡി.പി തുടങ്ങി എല്ലാ ജില്ലാ ഉദ്യോഗസ്ഥര്‍ക്കും ഗ്രാമപഞ്ചായത്തുകളുടെ ചുമതല നല്‍കികൊണ്ട് ദൈനംദിന പുരോഗതി അവലോകനം ചെയ്തുവരുകയാണ്. ജില്ലയില്‍ ആകെ വേണ്ടിവരുന്ന 12636 എണ്ണം കക്കൂസുകളില്‍ ഇതിനോടകം 8055 എണ്ണം പൂര്‍ത്തീകരിച്ചു. ബാക്കിവരുന്ന ഗാര്‍ഹിക കക്കൂസുകള്‍ സെപ്റ്റംബര്‍ 30നകം പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.