യമുനകുമാരിക്ക് വീടൊരുങ്ങുന്നു

കാസര്‍കോട്: മുന്നാട് കുളിയംമരത്തിലെ യമുനകുമാരിക്കും മക്കള്‍ക്കും കുണ്ടംകുഴി ലയണ്‍സ് ക്ളബ് പണിതു നല്‍കുന്ന വീടിന്‍െറ നിര്‍മാണത്തിന് തുടക്കം കുറിച്ചു. ഭര്‍ത്താവിന്‍െറ മരണത്തോടെ ദുരിതത്തിലായ യമുനകുമാരിയും അഞ്ച് മക്കളും താമസിച്ചിരുന്ന ഒറ്റമുറി വീട് തകര്‍ന്നതിനെ തുടര്‍ന്ന് വാടകവീട്ടിലാണ് കഴിയുന്നത്. കുറ്റിക്കോല്‍ എ.യു.പി സ്കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ഇവരുടെ കുടുംബത്തിന് ഗ്യാസ് കണക്ഷനും ഗ്യാസ് അടുപ്പും നല്‍കിയിരുന്നു. അധ്യാപികയും ലയണ്‍സ് ക്ളബ് ഭാരവാഹിയുമായ ലിസി അഗസ്റ്റിന്‍ നടത്തിയ ശ്രമത്തെ തുടര്‍ന്നാണ് പുതിയ വീട് നിര്‍മിച്ച് നല്‍കാന്‍ തീരുമാനിച്ചത്. കുറ്റിയടിക്കല്‍ ചടങ്ങില്‍ ലയണ്‍സ് ക്ളബ് റീജനല്‍ ചെയര്‍മാന്‍ രഘുനാഥന്‍ നമ്പ്യാര്‍, പ്രസിഡന്‍റ് എം. ഗംഗാധരന്‍ നായര്‍, രാധാകൃഷ്ണന്‍ കാമലം, രാജന്‍ മാളൂട്ടി, എം. മാധവന്‍, എം. ബാലന്‍, സംരക്ഷണ സമിതി ഭാരവാഹി ടി. കുഞ്ഞിക്കണ്ണന്‍, എം. രാജേന്ദ്രന്‍ നായര്‍, പി.കെ. നായര്‍, രതീഷ്ബാബു, എ.കെ. രാധാകൃഷ്ണന്‍ തോണിക്കടവ്, രവിചന്ദ്രന്‍ തോണിക്കടവ് എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.