സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്: കാസര്‍കോട് ജേതാക്കള്‍

ഉദുമ: ഉദുമയിലെ വിവിധ ക്ളബുകളിലെ കബഡി താരങ്ങളുടെ തിളക്കമാര്‍ന്ന പ്രകടന കരുത്തില്‍ കാസര്‍കോട് ജില്ല ഇടുക്കിയില്‍ നടന്ന കബഡി സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായി. ഫൈനലില്‍ കൊല്ലത്തെ തോല്‍പിച്ചാണ് കാസര്‍കോട് ജേതാക്കളായത് സ്കോര്‍: 37-32. സെമിഫൈനലില്‍ കോട്ടയത്തെ (26-9) തോല്‍പിച്ചാണ് കാസര്‍കോട് ഫൈനലിലേക്ക് കടന്നത്. സാഗര്‍ (അര്‍ജുന അച്ചേരി), അനൂപ് (ഫ്രണ്ട്സ് ആറാട്ടുകടവ്), ഗിരീഷ്, സുഭാഷ് മുല്ലച്ചേരി, സൂരജ് (നെഹ്റു ഉദയ മംഗലം), രഞ്ജിത്ത്, സുര്‍ജിത്ത്, ഉമേഷ് നഗര്‍, അപ്പു പാക്കം, അബി (യുവശക്തി), അരവിന്ദ്, നഷാന്ത് (സംഘചേതന കുറ്റിക്കോല്‍) തുടങ്ങിയ ഒമ്പതോളം കളിക്കാരാണ് ഉദുമയില്‍നിന്നും കാസര്‍കോടിനായി അണിനിരന്നത്. ജഗദീഷ് കുമ്പള കോച്ചും സുനില്‍കുമാര്‍ കാസര്‍കോട് മാനേജറുമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.