റെയില്‍വേ സ്റ്റേഷനിലെ ടച്ച് സ്ക്രീന്‍ കിയോസ്ക് തകരാറില്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനിലെ ടച്ച് സ്ക്രീന്‍ കിയോസ്ക് പ്രവര്‍ത്തന രഹിതമായിട്ട് ഒന്നര വര്‍ഷം കഴിയുന്നു. കിയോസ്ക് റിപ്പയര്‍ ചെയ്യാനോ പുതിയത് വാങ്ങാനോ റെയില്‍വേ അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ ഒരുനടപടിയും ഉണ്ടായിട്ടില്ല. ജില്ലയിലെ തിരക്കേറിയ സ്റ്റേഷനുകളിലൊന്നാണ് കാഞ്ഞങ്ങാട്. നിര്‍ത്തുന്ന ട്രെയിനുകളുടെ കണക്കനുസരിച്ച് വരുമാനം കൂടുതലുള്ളതും കാഞ്ഞങ്ങാട്ടാണ്. മലയോര പഞ്ചായത്തുകളായ കള്ളാര്‍, പനത്തടി, കോടോം ബേളൂര്‍, ബളാല്‍, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കാഞ്ഞങ്ങാട് നഗരസഭ, പുല്ലൂര്‍ പെരിയ, അജാനൂര്‍, മടിക്കൈ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളുടെയും ഒരു നഗരസഭയിലെയും യാത്രക്കാരുടെ ആശ്രയമാണ് സ്റ്റേഷന്‍. ടച്ച് സ്ക്രീന്‍ കേടായതോടെ വിഷമവൃത്തത്തിലായത് അന്വേഷണങ്ങള്‍ക്ക് മറുപടി പറയാനിരിക്കുന്നവരാണ്. യാത്രക്കാരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമ മറുപടി പറഞ്ഞ് പറഞ്ഞ് വൈകീട്ടാകുമ്പോഴേക്ക് തളര്‍ന്ന് പോകുമെന്ന് ജീവനക്കാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.