കുട്ടിപ്പൊലീസ് മതമൈത്രി റാലിയും ശുചീകരണ യജ്ഞവും

കാസര്‍കോട്: കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടിപ്പൊലീസിന്‍െറ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ നഗരത്തില്‍ മതമൈത്രി സന്ദേശ റാലി നടത്തി. ജില്ലാ പൊലീസ് മേധാവി തോംസണ്‍ ജോസ് ഫ്ളാഗ്ഓഫ് ചെയ്തു. സലഫി ജുമാമസ്ജിദ് സെക്രട്ടറി ഹാരിസ് സംസാരിച്ചു. മല്ലികാര്‍ജുന ക്ഷേത്രം, കോട്ടക്കണ്ണി സെന്‍റ് ജോസഫ് ചര്‍ച്ച് എന്നിവിടങ്ങളിലൂടെയാണ് റാലി സഞ്ചരിച്ചത്. ക്ഷേത്രം എക്സി. ഓഫിസര്‍ ജഗന്നാഥ ഷെട്ടി, കോട്ടക്കണ്ണി ചര്‍ച്ച് വികാരി ഫാ. മാണി മേല്‍വട്ടം എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് താലൂക്ക് ഓഫിസ്, ഫയര്‍ സ്റ്റേഷന്‍, പൊലീസ് സ്റ്റേഷന്‍ എന്നിവയും വിദ്യാര്‍ഥികള്‍ സന്ദര്‍ശിച്ചു. ശുചീകരണ പ്രവര്‍ത്തനം നടത്തി. സി.പി.ഒമാരായ ജോസ് ഫ്രാന്‍സിസ്, സി.പി. ഉഷാകുമാരി, പി.ടി.എ പ്രസിഡന്‍റ് എ.എസ്. മുഹമ്മദ്കുഞ്ഞി, സ്റ്റാഫ് സെക്രട്ടറി സി. ഹരിദാസന്‍, എ. സുനില്‍കുമാര്‍, എസ്.ഐ ആന്‍ഡ് എ.ഡി.എന്‍.ഒ കെ. രവി, എസ്.എച്ച്.ഒ രഞ്ജിത് രവീന്ദ്രന്‍, സി.പി.ഒ സുഭാഷ് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.