കാഞ്ഞങ്ങാട്: നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ ഫല പ്രഖ്യാപനത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടും പരിസര പ്രദേശങ്ങളിലുമുണ്ടായ അക്രമ സംഭവങ്ങളില്‍ പ്രതികളായ 25 പേരെ ഹോസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍.എസ്്.എസ് പ്രവര്‍ത്തകന്‍ കിഴക്കും കരയിലെ കെ.വി. ഗോവിന്ദന്‍െറ വീടും കാറും തകര്‍ത്ത കേസില്‍ സി.പി.എം പ്രവര്‍ത്തകരായ അക്ഷയ്, കെ. രതീഷ്, ബി.വൈശാഖ്, കൃപേഷ്, കെ. വൈശാഖ്, വി.ദിലീപ് കുമാര്‍, നവീന്‍ കുമാര്‍, എന്‍.വി. സുമേഷ്, റിജേഷ് കൃഷ്ണന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ബി.ജെ.പി പ്രവര്‍ത്തകന്‍ മടിക്കൈ ചുണ്ടയിലെ ഇ. കുഞ്ഞിക്കണ്ണന്‍െറ വീടും കാറും തകര്‍ത്തതിന് സി.പി.എം പ്രവര്‍ത്തകരായ വിജയന്‍, രാമകൃഷ്ണന്‍, രതീഷ്, വിനീത്, മുരളി എന്നിവരെ അറസ്റ്റ് ചെയ്തു. ചെമ്മട്ടം വയലിലെ യുവജന സമിതി ഓഫിസ് തകര്‍ത്തതിന് അരുണ്‍ കുമാര്‍, ജോസഫ്, അനീഷ്, അനൂപ് എന്നിവരെയും ഒരു 17കാരനെയും അറസ്റ്റ് ചെയ്തു. ആറങ്ങാടിയിലെ മുസ്ലിം ലീഗ് ഓഫിസ് ആക്രമിച്ച കേസില്‍ സി.പി.എം പ്രവര്‍ത്തകരായ അനീഷ്, കെ. മനോജ് കുമാര്‍, രൂപേഷ്, ശോഭിത്, എം.വിഷ്ണു, എ.ബി. ഗണേശന്‍ എന്നിവരെയും അറസ്റ്റ് ചെയ്തു. മൂന്നു ദിവസം തുടര്‍ച്ചയായി പടര്‍ന്ന അക്രമസംഭവങ്ങളില്‍ 20ഓളം കേസുകളിലായി അഞ്ഞൂറിലേറെ പ്രതികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.