ഉദുമ: ഉദുമയില്‍ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍െറ തോല്‍വിയില്‍ പോരടിച്ച് കോണ്‍ഗ്രസും മുസ്ലിം ലീഗും. തോല്‍വിക്ക് കാരണം മുസ്ലിം ലീഗിന്‍െറ കേന്ദ്രങ്ങളില്‍ വോട്ടുകള്‍ മറിഞ്ഞതിനാലാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയാണ് രംഗത്തുവന്നത്. യു.ഡി.എഫ് ഒറ്റക്കെട്ടായി സി.പി.എം കേന്ദ്രങ്ങളിലെ വോട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ സ്വന്തം തട്ടകത്തിലെ അടിയൊഴുക്ക് മുന്‍കൂട്ടി കാണാന്‍ ലീഗിന് കഴിഞ്ഞില്ളെന്നും കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തി. ലീഗിന്‍െറ ജില്ലാ നേതൃത്വം പ്രചാരണരംഗത്ത് സജീവമായി ഇല്ലായിരുന്നെന്ന ആരോപണവും കോണ്‍ഗ്രസ് ഇപ്പോള്‍ ഉയര്‍ത്തുന്നുണ്ട്. സി.പി.എം കേന്ദ്രങ്ങളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് കിട്ടുന്ന ഭൂരിപക്ഷം ലീഗ് കേന്ദ്രങ്ങളിലെ വോട്ടുകള്‍ കൊണ്ട് മറികടക്കാമെന്നായിരുന്നു കോണ്‍ഗ്രസിന്‍െറ വിശ്വാസം. എന്നാല്‍, ഫലം അറിഞ്ഞപ്പോള്‍ മുസ്ലിം ലീഗിന്‍െറ ശക്തികേന്ദ്രങ്ങളായ മുളിയാര്‍, ചെമ്മനാട് പഞ്ചായത്തുകളില്‍ പ്രതീക്ഷിച്ചത്ര വോട്ടുകള്‍ കിട്ടാത്തതിനെ തുടര്‍ന്നാണ് പരസ്യമായി എതിര്‍പ്പ് അറിയിച്ച് ഡി.സി.സി നേതൃത്വം രംഗത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.