ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷം; അഞ്ചുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: രക്തസമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്ന് മംഗളൂരു ആശുപത്രിയിലേക്ക് മാറ്റിയ നവജാത ശിശുവിനൊപ്പം അമ്മയെ ഡിസ്ചാര്‍ജ് ചെയ്യാത്തതിനെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷം. യുവതിയുടെ ബന്ധുക്കളും ആശുപത്രി ജീവനക്കാരും തമ്മിലാണ് ബഹളവും വാക്കേറ്റവും നടന്നത്. ഞായറാഴ്ച സന്ധ്യയോടെയാണ് സംഭവം. ഡോക്ടറുടെ പരാതിയില്‍ ലേബര്‍ റൂമില്‍ അതിക്രമിച്ചുകയറിയതിനും ബഹളം വെച്ചതിനും കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു. നെല്ലിക്കുന്ന് കടപ്പുറം സ്വദേശിനിയായ യുവതി കഴിഞ്ഞ ദിവസം ജനറല്‍ ആശുപത്രിയില്‍ പ്രസവിച്ചിരുന്നു. രക്തസമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്ന് കുട്ടിയെ ഉടന്‍ മംഗളൂരുവിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. കുട്ടിയെ കൊണ്ടുപോയെങ്കിലും അമ്മയെകൂടി കൊണ്ടുവരാതെ ഇവിടെ ചികിത്സിക്കില്ളെന്ന് മംഗളൂരുവിലെ ആശുപത്രി അധികൃതര്‍ പറഞ്ഞുവത്രേ. ഇതുപ്രകാരം ബന്ധുക്കള്‍ ജനറല്‍ ആശുപത്രിയില്‍ മടങ്ങിയത്തെി മാതാവിനെ ഡിസ്ചാര്‍ജ് ചെയ്യണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടു. എന്നാല്‍, മണിക്കൂറുകള്‍ക്കുമുമ്പ് പ്രസവിച്ച യുവതിയെ പെട്ടെന്ന് ഡിസ്ചാര്‍ജ് ചെയ്യാനാകില്ളെന്നും യാത്രക്ക് പറ്റിയ അവസ്ഥയിലല്ളെന്നും ഡോക്ടര്‍ അറിയിച്ചതോടെ ബന്ധുക്കള്‍ ബഹളം വെക്കുകയായിരുന്നു. വിവരമറിഞ്ഞത്തെിയ പൊലീസാണ് രംഗം ശാന്തമാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.