നിഹാലിനും അഫ്രാസിനും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

നീലേശ്വരം: ചാളക്കടവ് പാലത്തിന് സമീപത്തെ തോട്ടില്‍ മുങ്ങിമരിച്ച അഫ്രാസിനും നിഹാലിനും മടിക്കൈ ജനത കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി. മടിക്കൈ മേക്കാട ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നാലാംതരം വിദ്യാര്‍ഥിയാണ് അഫ്രാസ്. നിഹാല്‍ രണ്ടാംതരം വിദ്യാര്‍ഥിയും. വീട്ടില്‍ നിന്ന് കളിക്കുന്നതിന് വേണ്ടിയാണ് തോട്ടിന് സമീപം എത്തിയത്. തോട്ടിന്‍െറ അരികിലായി മീന്‍പിടിക്കുന്നതിനിടെയാണ് ഇരുവരും ചളി നിറഞ്ഞ തോട്ടില്‍ താഴ്ന്ന് മുങ്ങിമരിച്ചത്. കരയില്‍ ചെരിപ്പുകള്‍ കണ്ടതിനാല്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് അപകടം കണ്ടത്. ഉടന്‍ നാട്ടുകാര്‍ മുങ്ങി ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. നീലേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി പരിയാരം മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച ഉച്ചയോടെ നാട്ടിലത്തെിച്ചു. നിഹാലും അഫ്രാസും പഠിച്ച സ്കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ തങ്ങളുടെ സഹപാഠികളുടെ ജീവനറ്റ ശരീരം കണ്ട കുട്ടികള്‍ക്ക് കരച്ചിലടക്കാനായില്ല. അധ്യാപകരും വിദ്യാര്‍ഥികളും നിഹാലിന് അവസാന യാത്രാമൊഴി നല്‍കി. ചാളക്കടവില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സത്താര്‍-നസീറ ദമ്പതികളുടെ മകനായ നിഹാലിന്‍െറ മൃതദേഹം എത്തിച്ചപ്പോള്‍ വീട്ടുകാരും നാട്ടുകാരും വിതുമ്പുകയായിരുന്നു. മുഹമ്മദ്കുഞ്ഞി-ആയിഷ ദമ്പതികളുടെ മകന്‍ അഫ്രാസിന്‍െറ മൃതദേഹം വീട്ടിലത്തെിച്ചപ്പോള്‍ ജനനിബിഡമായിരുന്നു. രാഷ്ട്രീയ, സാമൂഹിക മേഖലയില്‍ നിന്നും നൂറുകണക്കിനാളുകള്‍ ഇരുവരുടെയും വീട്ടിലത്തെി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.