വൃദ്ധ മാതാവിന് ക്രൂര മര്‍ദനം; മകനെ മനോരോഗ കേന്ദ്രത്തിലാക്കി

കാസര്‍കോട്: ശരീരം തളര്‍ന്ന് കിടപ്പിലായ 75കാരിയായ വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദിച്ച മകനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മനോരോഗ കേന്ദ്രത്തിലേക്ക് മാറ്റി. കാസര്‍കോട് ബീരന്ത് വയലിലെ ജയാനന്ദനെ(40)യാണ് ജനമൈത്രി പൊലീസ് കസ്റ്റഡിയിലെടുത്തത്. ചെറിയ മാനസിക പ്രശ്നമുള്ള ജയാനന്ദന്‍ മാതാവ് പുഷ്പയെ ദിവസവും ഉപദ്രവിക്കുന്നതുകണ്ട് അയല്‍വീട്ടുകാരാണ് പൊലീസില്‍ അറിയിച്ചത്. ഞായറാഴ്ച വൈകീട്ട് പുഷ്പയെ ജയാനന്ദന്‍ കിടക്കയില്‍നിന്ന് വലിച്ച് താഴെയിടുന്നതുകണ്ട അയല്‍ക്കാരിലൊരാള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കാസര്‍കോട് ടൗണ്‍ എസ്.ഐ രഞ്ജിത് രവീന്ദ്രന്‍, ജനമൈത്രി പൊലീസിലെ കെ.പി.വി. രാജീവന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ രാജേഷ്, രതീഷ് എന്നിവര്‍ ചേര്‍ന്ന് അക്രമാസക്തനായ ജയാനന്ദനെ ബലമായി കസ്റ്റഡിയിലെടുത്തശേഷം ചികിത്സക്കായി കോഴിക്കോട് കുതിരവട്ടം മനോരോഗ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.