കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാല താരതമ്യ സാഹിത്യ പഠനവിഭാഗം സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ ഫോട്ടോഗ്രഫി ശില്‍പശാലക്ക് വിദ്യാനഗര്‍ കാമ്പസില്‍ തുടക്കമായി. ജര്‍മന്‍ ഫോട്ടോഗ്രാഫര്‍ ഹെല്മുത് കോന്‍സ് നയിക്കുന്ന ശില്‍പശാലയില്‍ ഫോട്ടോഗ്രഫിയുടെ സാങ്കേതിക, രാഷ്ട്രീയ, സാംസ്കാരിക വശങ്ങളെക്കുറിച്ച് വിശദമായ വിവരണങ്ങളും ചര്‍ച്ചയും നടക്കും. സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഡോ. ജി. ഗോപകുമാര്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. ഹെല്മുത് കോന്‍സ്, മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫര്‍ ജോസ്കുട്ടി പനയ്ക്കല്‍, എസ്. ബാബു, ഡോ. രതീഷ് കാളിയാടന്‍ എന്നിവര്‍ ക്ളാസെടുത്തു. ഇംഗ്ളീഷ് വിഭാഗം മേധാവി പ്രഫ. എം. ദാസന്‍ അധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ കെ.പി. സുരേഷ് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.