സംസ്ഥാന ഇന്‍റര്‍ ക്ളബ് വോളിബാള്‍ ചാമ്പ്യന്‍ഷിപ്പിന് ചെറുവത്തൂര്‍ ഒരുങ്ങി

ചെറുവത്തൂര്‍: വോളിബാളിന്‍െറ ഇടിമുഴക്കത്തില്‍ കാണികളെ ആവേശത്തിമിര്‍പ്പിലാറാടിക്കാന്‍ ചെറുവത്തൂര്‍ ഒരുങ്ങി. സംസ്ഥാന വോളിബാള്‍ അസോസിയേഷന്‍ കൊടക്കാട് നാരായണ സ്മാരക സ്പോര്‍ട്സ് ക്ളബിന്‍െറ സഹകരണത്തോടെ മാര്‍ച്ച് 13 മുതല്‍ ചെറുവത്തൂരിലാണ് സംസ്ഥാന ഇന്‍റര്‍ ക്ളബ് വോളിബാള്‍ ചാമ്പ്യന്‍ഷിപ് സംഘടിപ്പിക്കുന്നത്. രാജ്യാന്തര കബഡിയും സംസ്ഥാന കമ്പവലി മത്സരവും നടന്നതിന് പിന്നാലെയത്തെുന്ന ഇന്‍റര്‍ ക്ളബ് വോളിബാളിനെ നാടിന്‍െറ ഉത്സവമാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പുരുഷ, വനിത വിഭാഗങ്ങളിലായി 14 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കാനത്തെുക. ഇന്ത്യന്‍ നേവി, ബി.പി.സി.എല്‍ കൊച്ചി, കേരള പൊലീസ്, ഇന്ത്യന്‍ ആര്‍മി, കെ.എസ്.ഇ.ബി തിരുവനന്തപുരം, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, കസ്റ്റംസ് കൊച്ചി, സായി കാലിക്കറ്റ്, പോസ്റ്റല്‍ തിരുവനന്തപുരം എന്നീ പുരുഷ ടീമുകള്‍, കേരള പൊലീസ് വനിത, കെ.എസ്.ഇ.ബി തിരുവനന്തപുരം, അസംപ്ഷന്‍ കോളജ് ചങ്ങനാശ്ശേരി, സായി തലശ്ശേരി, കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ക്ളബ് കണ്ണൂര്‍ എന്നീ വനിതാ ടീമുകളും മത്സരത്തിനായത്തെും. വിവിധ ടീമുകളിലായി ദേശീയ താരങ്ങള്‍ അണിനിരക്കും. പ്രത്യേകം സജ്ജമാക്കിയ സ്റ്റേഡിയത്തിലായിരിക്കും മത്സരം നടക്കുക. 13ന് വൈകീട്ട് 6.30ന് മുന്‍ ഇന്ത്യന്‍ വോളി ക്യാപ്റ്റന്‍ ജോബി ജോസഫ് ഉദ്ഘാടനം ചെയ്യും. പ്രചാരണാര്‍ഥം 12ന് വൈകീട്ട് അഞ്ചിന് ചെറുവത്തൂരില്‍നിന്ന് വിളംബര യാത്രയാരംഭിക്കും. എല്ലാ ദിവസവും വൈകീട്ട് 6.30ന് മത്സരം ആരംഭിക്കും. ദിവസേന മൂന്ന് കളികളാണ് നടക്കുക. എട്ട് ദിവസങ്ങളിലായി നടക്കുന്ന മത്സരം മാര്‍ച്ച് 20ന് സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, മാധവന്‍ മണിയറ, എം. അച്യുതന്‍, കെ.എസ്. ശ്രീനിവാസന്‍, കെ. ബാലകൃഷ്ണന്‍, പി.കെ. മധു, കെ.പി. ധനരാജ്, നീലഗിരി ലത്തീഫ്, സത്യനേശന്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.