മെഡിക്കല്‍ കോളജ് നിര്‍മാണം നിര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്

കാസര്‍കോട്: യു.ഡി.എഫ് സര്‍ക്കാര്‍ ജില്ലക്ക് അനുവദിച്ച ബദിയടുക്ക ഉക്കിനടുക്ക സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്‍െറ നിര്‍മാണ പ്രവൃത്തി പാതിവഴിയില്‍ ഉപേക്ഷിക്കാനുള്ള ഇടതുസര്‍ക്കാറിന്‍െറ നീക്കം ഉപേക്ഷിക്കണമെന്ന് എസ്.ടി.യു ദേശീയ സെക്രട്ടറി എ. അബ്ദുറഹ്മാന്‍ ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ബാധിത മേഖല എന്ന നിലയില്‍ നൂറുകണക്കിന് രോഗികള്‍ക്ക് മതിയായ ചികിത്സാ സൗകര്യമേര്‍പ്പെടുത്തുന്നതിനുവേണ്ടിയാണ് ഉക്കിനടുക്കയില്‍ മെഡിക്കല്‍ കോളജ് നിര്‍മിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പ്, മെഡിക്കല്‍ കോളജ് നിര്‍മാണത്തിന് കാലതാമസമുണ്ടാകുന്നുവെന്ന് ആരോപിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാന്‍ സമരം നടത്തിയ എല്‍.ഡി.എഫ് നേതൃത്വം ഇപ്പോള്‍ മെഡിക്കല്‍ കോളജ് പ്രവൃത്തി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ അണിയറ നീക്കം നടത്തുമ്പോള്‍ മൗനം പാലിക്കുന്നത് വിരോധാഭാസമാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.