ബദിയടുക്ക സി.എച്ച്.സിയുടെ ശോച്യാവസ്ഥ: മെഡിക്കല്‍ ഓഫിസറെ യു.ഡി.എഫ് ഉപരോധിച്ചു

ബദിയടുക്ക: ബദിയടുക്ക കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിന്‍െറ ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പ്രവര്‍ത്തകര്‍ മെഡിക്കല്‍ ഓഫിസറെ ഉപരോധിച്ചു. എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് യഥാസമയം മരുന്ന് അനുവദിക്കുക, കിടത്തി ചികിത്സ പുനരാരംഭിക്കുക, ലാബ് സൗകര്യം മെച്ചപ്പെടുത്തുക, മഴക്കാല രോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുക, ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ഒഴിവുകള്‍ നികത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപരോധം നടത്തിയത്. മാഹിന്‍ കേളോട്ട്, ബി. രാമ പാട്ടാളി, എ.എസ്. അഹമ്മദ്, ബദ്റുദ്ദീന്‍ താസിം, അന്‍വര്‍ ഓസോണ്‍, ഗംഗാധര ഗോളിയടുക്ക, ജഗന്നാഥ റൈ, അബ്ദുല്ല ചാലക്കര, കെ.എസ്. മുഹമ്മദ്, ഐത്തപ്പ ചെന്നഗുളി, അബൂബക്കര്‍ കന്യപ്പാടി, ബഷീര്‍ ഫ്രഡ്സ്, അസീസ് പെരഡാല, പി. ജയശ്രീ, പ്രസന്ന, ജീവന്‍ തോമസ്, കരുണാകരന്‍, ഇഖ്ബാല്‍ ഫുഡ്മാജിക്ക്, എം. അബ്ബാസ്, കുഞ്ചാര്‍ മുഹമ്മദ്, ഹമീദ് പള്ളത്തട്ക്ക, അബ്ദുന്നാസര്‍, ഐത്തപ്പ പട്ടാജെ, റസാഖ് പെര്‍ള തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.