കാസര്‍കോട്: മണ്ണിടിച്ചിലും നാട്ടുകാരുടെ പ്രതിഷേധവും കാരണം നിര്‍ത്തിവെച്ച സംസ്ഥാന പാതയിലെ ചളിയങ്കോട് പാലം വഴിയുള്ള വാഹന ഗതാഗതം വ്യാഴാഴ്ചയും പുന:സ്ഥാപിക്കാനായില്ല. ഇതു വഴിയുള്ള ഗതാഗത നിരോധം ഒരാഴ്ച കൂടി നീളാനാണ് സാധ്യത. മണ്ണിടിച്ചില്‍ തടയുന്നതിന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ ഇ. ദേവദാസന്‍ കെ.എസ്.ടി.പി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഗതാഗതം വഴിതിരിച്ചു വിട്ടതറിയാതെ ചന്ദ്രഗിരിപ്പാലം വഴി വരുന്ന വാഹനങ്ങള്‍ മുണ്ടാങ്കുലം- പരവനടുക്കം -ദേളി റൂട്ടിലൂടെ കടന്നുപോകുന്നതിനാല്‍ വീതികുറഞ്ഞ ഈ റോഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. കലക്ടര്‍, ജില്ലാപൊലീസ് മേധാവി തോംസണ്‍ ജോസ് എന്നിവര്‍ നാട്ടുകാരുടെ പ്രതിനിധികളുമായും കെ.എസ്.ടി.പി എന്‍ജിനീയര്‍മാര്‍, കരാറുകാര്‍ എന്നിവരുമായും ചര്‍ച്ച നടത്തി. പ്രശ്ന പരിഹാരത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കെ.എസ്.ടി.പി നവീകരണം നടത്തുന്ന കാസര്‍കോട് -കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ ചളിയങ്കോട് കോട്ടരുവത്തിനടുത്ത് മണ്ണിടിച്ചില്‍ രൂക്ഷമായതിനെ തുടര്‍ന്ന് ബുധനാഴ്ച വൈകീട്ടാണ് ഗതാഗതം നിര്‍ത്തിവെച്ചത്. വ്യാഴാഴ്ച രാവിലെ ജില്ലാ കലക്ടര്‍ നാട്ടുകാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. മണ്ണിടിച്ചില്‍ തടയാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കാതെ ഗതാഗതം തുടരാന്‍ അനുവദിക്കില്ളെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് നാട്ടുകാര്‍. ബി.ജെ.പി നേതാക്കളും പ്രശ്നത്തില്‍ ഇടപെട്ടിട്ടുണ്ട്. റോഡിലേക്ക് മണ്ണിടിയുന്നത് തുടരാന്‍ സാധ്യതയുള്ളതിനാല്‍ തിടുക്കത്തില്‍ ഗതാഗതത്തിന് തുറന്നുകൊടുക്കേണ്ടതില്ളെന്ന സമീപനമാണ് അധികൃതരും സ്വീകരിച്ചിട്ടുള്ളത്. റോഡിന് മുകള്‍ ഭാഗത്തെ ഉയരമേറിയ മണ്‍തിട്ടയാണ് അപായകരമായ വിധത്തില്‍ ഇടിഞ്ഞുകൊണ്ടിരുന്നത്. ഒരുവീടിനോടുചേര്‍ന്ന കക്കൂസിന്‍െറ ഭാഗം ഇടിഞ്ഞ് വീഴുകയും നാലോളം വീടുകള്‍ ഭീഷണിയിലാവുകയും ചെയ്ത സാഹചര്യത്തില്‍ നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയായിരുന്നു. പിന്നീട് സ്ഥലത്തത്തെിയ ജില്ലാപൊലീസ് മേധാവി തോംസണ്‍ ജോസിന്‍െറ നിര്‍ദേശ പ്രകാരമാണ് ഗതാഗതം പരവനടുക്കം ദേളി റോഡ് വഴി തിരിച്ചു വിട്ടത്. റോഡിന്‍െറ പാര്‍ശ്വഭാഗങ്ങള്‍ കോണ്‍ക്രീറ്റ് ഭിത്തികെട്ടി സുരക്ഷിതമാക്കുന്ന പ്രവൃത്തി കെ.എസ്.ടി.പി ചുമതലപ്പെടുത്തിയ കരാറുകാര്‍ പാതിവഴിയില്‍ നിര്‍ത്തിവെച്ചതാണ് ഇത്തവണയും മണ്ണിടിച്ചില്‍ തുടരാന്‍ കാരണമായത്. സംരക്ഷണ ഭിത്തി നിര്‍മാണം പൂര്‍ത്തീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.