കാസര്‍കോട്: അമിതഭാരം കയറ്റിവരുന്ന ചരക്കുവാഹനങ്ങള്‍ക്കെതിരെ കടുത്ത നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ് മൊബൈല്‍ എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡ് രംഗത്ത്. അമിതഭാരം കയറ്റിവന്ന 68 വാഹനങ്ങളാണ് മോട്ടോര്‍ വാഹന വകുപ്പിന്‍െറ എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡ് പിടികൂടിയത്. 12 ലക്ഷം രൂപയോളം പിഴ ഈടാക്കുകയും ചെയ്തു. അമിത ഭാരം കയറ്റിവരുന്ന വാഹനങ്ങള്‍ അപകടങ്ങള്‍ക്ക് കാരണമാവുകയും റോഡുകള്‍ നശിക്കാന്‍ ഇടയാവുകയും ചെയ്യുന്നതിനാലാണ് നടപടികള്‍ കര്‍ശനമാക്കിയത്. അന്യസംസ്ഥാനത്തുനിന്നും മണല്‍, സിമന്‍റ്, കണ്ടെയ്നറുകള്‍ തുടങ്ങിയ വസ്തുക്കളാണ് അമിതഭാരവുമായി വരുന്നത്. അനുവദനീയമായതിലും കൂടുതലാണ് ഭാരമെന്ന് കണ്ടാല്‍ വാഹനം കസ്റ്റഡിയിലെടുക്കുകയും പിഴയീടാക്കിയതിനുശേഷം മാത്രമേ പോകാന്‍ അനുവദിക്കുകയും ചെയ്യാറുള്ളൂ. ഇതുകൂടാതെ ഹെല്‍മറ്റ് വെക്കാതെ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്ത 60ഓളം പേര്‍, ടാക്സ് അടക്കാത്ത 18 വാഹനങ്ങള്‍, ഇന്‍ഷുറന്‍സ് പുതുക്കാത്ത 20 വാഹനങ്ങള്‍, ലൈസന്‍സില്ലാത്ത 30 പേര്‍, ഹെഡ്ലൈറ്റ്, ബ്രേക്ക് ലൈറ്റ്, സെഡ് ഇന്‍ഡിക്കേറ്റര്‍, വൈപ്പര്‍ എന്നിവ പ്രവര്‍ത്തനരഹിതമായ അനേകം വാഹനങ്ങള്‍ക്കെതിരെയും കേസെടുത്തു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.പി. ദിലീപ്, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ വി. പ്രജിത്ത്, മനോജ്കുമാര്‍ എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി. അമിതഭാരം കയറ്റുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് ആര്‍.ടി.ഒ സാദിഖ് അലി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.