ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ

മഞ്ചേശ്വരം: മഞ്ചേശ്വരം പോള്‍കാസ്റ്റിങ് യൂനിറ്റിലെ സ്വകാര്യ കമ്പനിയുടെ വൈദ്യുതിത്തൂണ്‍ നിര്‍മാണത്തില്‍ വ്യാപക ക്രമക്കേടുള്ളതായും ക്രമക്കേടില്‍ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായും റിപ്പോര്‍ട്ട്. അഴിമതിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ തുടരന്വേഷണം നടത്തണമെന്നും അതുവരെ വൈദ്യുതിത്തൂണ്‍ നിര്‍മാണം നിര്‍ത്തിവെക്കാനും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തു. വൈദ്യുതിത്തൂണുകള്‍ ഒടിഞ്ഞുവീഴുന്നത് പതിവായതിനെ തുടര്‍ന്ന് ഇക്കാര്യം അന്വേഷിക്കാന്‍ കെ.എസ്.ഇ.ബി കോഴിക്കോട് ഓഫിസ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതത്തേുടര്‍ന്ന് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഇസ്മായിലിന്‍െറ നേതൃത്വത്തില്‍ കഴിഞ്ഞ ശനിയാഴ്ച മഞ്ചേശ്വരത്തെ വൈദ്യുതിത്തൂണ്‍ നിര്‍മാണ യൂനിറ്റില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയെ തുടര്‍ന്നാണ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ നടപടിക്ക് ശിപാര്‍ശ നല്‍കിയത്. മഞ്ചേശ്വരം പോള്‍കാസ്റ്റിങ് യൂനിറ്റില്‍ നിര്‍മിച്ച വൈദ്യുതിത്തൂണുകള്‍ ഒടിഞ്ഞുവീഴുന്നത് പതിവായതിനെ തുടര്‍ന്നാണ് അന്വേഷണം നടത്താന്‍ ബോര്‍ഡ് ചെയര്‍മാന്‍ നിര്‍ദേശം നല്‍കിയത്. ഇവിടെ നിര്‍മാണം നടത്തിയ തൂണില്‍ കയറുന്നതിനിടയില്‍ കാവുങ്കാലില്‍ വൈദ്യുതിത്തൂണ്‍ ഒടിഞ്ഞുവീണ് കഴിഞ്ഞ വെള്ളിയാഴ്ച കരാര്‍ ജീവനക്കാരനായ ഓട്ടമല കൊട്ടാടിക്കല്‍ രാജീവ് (32) മരിച്ചിരുന്നു. ജീവനക്കാരന്‍ മരിക്കാനിടയായ സംഭവത്തില്‍ സിവില്‍ വിഭാഗം അസി. എന്‍ജിനീയര്‍ സി. ഭാസ്കരനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.