കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍ഡ് മേല്‍ക്കൂരയില്‍നിന്ന് കോണ്‍ക്രീറ്റ് അടര്‍ന്നുവീഴുന്നു

കാഞ്ഞങ്ങാട്: നഗരസഭാ ബസ്സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ളക്സിന്‍െറ മേല്‍ക്കൂരയില്‍നിന്ന് കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് തുടങ്ങിയതോടെ യാത്രക്കാര്‍ ഭീതിയിലായി. 1984ലാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. പിന്നീട് ഇതുവരെ നഗരസഭ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. കെട്ടിടത്തിന്‍െറ പലഭാഗത്തുനിന്നും കോണ്‍ക്രീറ്റ് അടര്‍ന്നുവീഴുകയാണ്. സ്ത്രീകളും കുട്ടികളും ബസ് കാത്തുനില്‍ക്കുന്ന ഭാഗത്തുള്ള കോണ്‍ക്രീറ്റുകളും അടര്‍ന്നുവീഴാന്‍ തുടങ്ങിയിട്ടുണ്ട്. ദ്രവിച്ച ഇരുമ്പുകമ്പികള്‍ പുറത്തുകാണുന്ന നിലയിലാണ്. അടര്‍ന്നുനില്‍ക്കുന്ന കോണ്‍ക്രീറ്റ് പാളികള്‍ ഏതുസമയവും താഴെവീഴുമെന്ന സ്ഥിതിയിലാണ്. രണ്ടുവര്‍ഷം മുമ്പ് ബസ് കാത്തുനിന്ന യാത്രക്കാരിയുടെ തലയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണ് പരിക്കേറ്റിരുന്നു. കെട്ടിടത്തിന്‍െറ പാര്‍ശ്വഭാഗങ്ങളില്‍ മരങ്ങള്‍ വേരുറപ്പിച്ചത് ബലക്ഷയത്തിന് കാരണമായയായി ബസ് ജീവനക്കാര്‍ പറയുന്നു. രാത്രികാലങ്ങളില്‍ ബസ്സ്റ്റാന്‍ഡ് യാര്‍ഡില്‍ കഞ്ചാവ് വില്‍പന നടക്കുന്നതായും പരാതിയുണ്ട്. കെട്ടിടം അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.