വരള്‍ച്ച: ദീര്‍ഘകാല പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

കാസര്‍കോട്: വരള്‍ച്ച നേരിടാന്‍ ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും ചേര്‍ന്ന് ദീര്‍ഘകാല പദ്ധതി തയാറാക്കും. പ്രവര്‍ത്തനങ്ങളുടെ മാസ്റ്റര്‍ പ്ളാന്‍ തയാറാക്കുന്നതിനായുള്ള പ്രഥമ യോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജലസംരക്ഷണം ഉറപ്പാക്കാന്‍ ബോധവത്കരണം, കുഴല്‍കിണര്‍, തുറന്ന കിണര്‍ എന്നിവ റീചാര്‍ജിങ്, അമിത ജലചൂഷണം തടയാനുള്ള പ്രവര്‍ത്തനം തുടങ്ങിയവ ചര്‍ച്ച ചെയ്തു. വരള്‍ച്ച നേരിടുന്നതിനുള്ള മാസ്റ്റര്‍ പ്ളാന്‍ തയാറാക്കുന്നതിന് ഒന്നാംഘട്ട വര്‍ക്ഷോപ് ജൂണ്‍ 18ന് ജില്ലാ പഞ്ചായത്തില്‍ നടക്കും. വര്‍ക്ഷോപ്പില്‍ ജില്ലയിലെ വിവിധ വകുപ്പ് മേധാവികള്‍, സി.ഡബ്ള്യു.ആര്‍.്ഡി.എം, സി.പി.സി.ആര്‍.ഐ, ജലനിധി, വാട്ടര്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റി, കെ.എഫ്.ആര്‍.ഐ തുടങ്ങിയ ഏജന്‍സികളുടെ പ്രതിനിധികളും ജനപ്രതിനിധികളും പങ്കെടുക്കും. വരള്‍ച്ച നേരിടുന്നതിനുള്ള ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പേര് വിദ്യാര്‍ഥികളില്‍നിന്നും ക്ഷണിക്കും. യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ശാന്തമ്മ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ അഡ്വ. എ.പി. ഉഷ, ഫരീദ സക്കീര്‍, സുഫൈജ ടീച്ചര്‍, അലി ഹര്‍ഷാദ് വോര്‍ക്കാടി, അംഗങ്ങളായ കെ. കേളുപ്പണിക്കര്‍, ഡോ. വി.പി.പി. മുസ്തഫ, ജോസ് പതാലില്‍, പുഷ്പ അമേക്കള, ഇ. പത്മാവതി, പി.വി. പത്മജ, അഡ്വ. കെ. ശ്രീകാന്ത്, മുംതാസ് സമീറ, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ ഓമന രാമചന്ദ്രന്‍, സി.എച്ച്. മുഹമ്മദ്കുഞ്ഞി ചായിന്‍റടി, കാഞ്ഞങ്ങാട് ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കരുണാകരന്‍ കുന്നത്ത്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.