കാഞ്ഞങ്ങാട്: കേരഫെഡിന്‍െറ തേങ്ങ സംഭരണം കര്‍ഷകര്‍ക്ക് ഗുണകരമാകുന്നില്ളെന്ന് പരാതി. ജില്ലയില്‍ കേരഫെഡ് കൃഷിഭവന്‍ മുഖേനയാണ് കര്‍ഷകരില്‍ നിന്ന് തേങ്ങ സംഭരിക്കുന്നത്. എന്നാല്‍, ഇത് നാമമാത്രമാണെന്നാണ് പരാതി. പത്ത് കര്‍ഷകരില്‍ നിന്ന് നാല് ക്വിന്‍റല്‍ വീതം ആഴ്ചയില്‍ രണ്ട് ദിവസം എന്ന കണക്കിലാണ് നിലവില്‍ കൃഷിഭവനുകളില്‍ തേങ്ങ സംഭരിക്കുന്നത്. 10 ക്വിന്‍റല്‍ നാളികേരം ലഭിക്കുന്ന ഒരു കര്‍ഷകന് നിലവിലെ ഉപാധി പ്രകാരം ഒരു തവണ നാല് ക്വിന്‍റല്‍ മാത്രമാണ് വില്‍പന നടത്താന്‍ സാധിക്കുന്നത്. തന്നെയുമല്ല ബാക്കിയുള്ളത് വില്‍ക്കണമെങ്കില്‍ വീണ്ടും ടോക്കണെടുത്ത് ആറുമാസം കാത്തിരിക്കേണ്ട സ്ഥിതിയാണ്. ഇത് കനത്ത നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് നാളികേര സംഘങ്ങള്‍ പറയുന്നു. ഒരിക്കല്‍ വില്‍പന നടത്തിയാല്‍ പിന്നെ ആറുമാസത്തോളം കാത്തിരിക്കുന്നതിനിടയില്‍ തേങ്ങ ഉണങ്ങി കേടായി നശിച്ചു പോവുന്നതായി കര്‍ഷകര്‍ പറയുന്നു. ജില്ലയിലെ എല്ലാ കൃഷിഭവനുകളിലും സംഭരണമില്ലാത്തതിനാല്‍ വാടകയിനത്തില്‍ തന്നെ വന്‍തുക നാളികേര സംഘങ്ങള്‍ക്കും ചെലവാകുന്നുണ്ട്. ഒരു കിലോക്ക് 25 രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. കഴിഞ്ഞ തവണ സംഭരിച്ച തേങ്ങയുടെ കാശ് പലര്‍ക്കും ഇപ്പോഴും കിട്ടാനുണ്ടെന്നും കര്‍ഷകര്‍ പറയുന്നു. ബജറ്റില്‍ ഇത് 27 രൂപയായി വര്‍ധിപ്പിച്ചുവെങ്കിലും കര്‍ഷകര്‍ക്ക് അതിന്‍െറ ഗുണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. സ്വകാര്യ വ്യാപാരികളെക്കാള്‍ നാളികേരത്തിന് കേരഫെഡ് നല്ല വില നല്‍കുന്നുണ്ടെങ്കിലും മുഴുവന്‍ തേങ്ങയും ഒരേ സമയം വില്‍ക്കാന്‍ സാധിക്കാത്തതിനാല്‍ എത്ര വില കിട്ടിയിട്ടും കാര്യമില്ളെന്നാണ് കര്‍ഷകരുടെ അഭിപ്രായം. കേരസംഭരണം മാര്‍ക്കറ്റിങ് സൊസൈറ്റികളെ ഏല്‍പിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് കള്ളാര്‍ പഞ്ചായത്തിലെ ഒരള നാളികേര ഉല്‍പാദക സംഘം പ്രസിഡന്‍റ് എം.രഞ്ജിത്ത് കൃഷി മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. നിലവിലുള്ള സംഭരണ രീതിയില്‍ തന്നെ സൊസൈറ്റികളെ ഏല്‍പിച്ചാല്‍ ഒറ്റത്തവണ എത്ര നാളികേരം വേണമെങ്കിലും വില്‍പന നടത്താന്‍ സാധിക്കുമെന്നാണ് കേരസംഘങ്ങളുടെ അഭിപ്രായം. നാളികേര സംഭരണത്തിന്‍െറ ഗുണം കര്‍ഷകര്‍ക്ക് ലഭ്യമാകാന്‍ സംഭരണ ചുമതല ജില്ലയിലെ മാര്‍ക്കറ്റിങ് സൊസൈറ്റികളെ ഏല്‍പിക്കാന്‍ നടപടിയുണ്ടാകണമെന്നാണ് ഭൂരിഭാഗം തേങ്ങാകര്‍ഷകരുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.