അജാനൂര്‍ പഞ്ചായത്തില്‍ ശുദ്ധജല ലഭ്യത ഉറപ്പാക്കും

കാഞ്ഞങ്ങാട്: അജാനൂര്‍ പഞ്ചായത്തില്‍ ശുദ്ധജല ലഭ്യത ഉറപ്പുവരുത്താനുള്ള നടപടികള്‍ക്ക് പ്രാമുഖ്യം നല്‍കുമെന്ന് പഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എം. ഗൗരി പറഞ്ഞു. കിഴക്കുംകരയില്‍ നടന്ന സെമിനാറില്‍ പഞ്ചായത്തിന്‍െറ അടിസ്ഥാന വികസനം, ഘടക സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍, ജൈവകൃഷി പ്രോത്സാഹനം, കാര്‍ഷിക വികസന പദ്ധതികള്‍ എന്നിവക്കാണ് പ്രാധാന്യം. സമഗ്ര വികസന പദ്ധതികളടങ്ങിയ കരട് പദ്ധതിക്ക് വികസന സെമിനാര്‍ അംഗീകാരം നല്‍കി. പഞ്ചായത്ത് പ്രസിഡന്‍റ് പി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.വി. രാഘവന്‍ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. വിനോദ്കുമാര്‍ കൊടക്കല്‍ പദ്ധതി വിശകലനം നടത്തി. ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കുന്നത്ത് കരുണാകരന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുബൈദ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അനിത ഗംഗാധരന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. സതി, ബഷീര്‍ വെള്ളിക്കോത്ത്, ടി. മാധവന്‍, പി.പി. നസീമ, എം. പൊക്ളന്‍, മൂലകണ്ടം പ്രഭാകരന്‍, എന്‍.വി. അരവിന്ദാക്ഷന്‍ നായര്‍, അബ്ദുറഹിമാന്‍ ചിത്താരി, രവീന്ദ്രന്‍ മാവുങ്കാല്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി പി.എം. സുരേഷ് സ്വാഗതവും ചഞ്ചലകുമാരി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.