നീലേശ്വരം: പടന്നക്കാട്, നീലേശ്വരം സെക്ഷന് കീഴില്‍ വൈദ്യുതി തടസ്സം പതിവാകുന്നു. രാത്രികാലങ്ങളില്‍ ഇരുട്ടില്‍ കൊതുകുകടിയും സഹിച്ച് ഇരിക്കേണ്ട ഗതികേടിലാണ് ഉപഭോക്താക്കള്‍. പടന്നക്കാട് സെക്ഷന് കീഴില്‍ കൊട്രച്ചാല്‍, തൈക്കടപ്പുറം, ഒഴിഞ്ഞവളപ്പ്, കുറുന്തൂര്‍ എന്നിവിടങ്ങളിലാണ് ദിവസവും മിക്ക സമയങ്ങളിലും വൈദ്യുതി മുടങ്ങുന്നത്. പുത്തരിയടുക്കത്തെ നീലേശ്വരം ബ്ളോക് ഓഫിസിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന 33 കെ.വി സബ്സ്റ്റേഷന് കീഴില്‍ പള്ളിക്കര, ചിറപ്പുറം 11 കെ.വി ഫീഡറിന്‍െറ ‘ഓട്ടോ റീ ക്ളോസര്‍’ തകരാറിലായതാണ് വൈദ്യുതി മുടക്കത്തിന് കാരണം. ഇതുമൂലം കാഞ്ഞങ്ങാട് സബ്സ്റ്റേഷനില്‍നിന്നാണ് പടന്നക്കാട് ഫീഡറിലേക്ക് വൈദ്യുതി എത്തുന്നത്. മിക്ക സമയങ്ങളിലും കാഞ്ഞങ്ങാടുനിന്നുള്ള വൈദ്യുതി വിതരണം ഓവര്‍ലോഡായി ഫീഡര്‍ ഓഫാകും. അപ്പോള്‍ ചിറപ്പുറം ഫീഡറില്‍നിന്നാണ് പടന്നക്കാടേക്ക് വൈദ്യുതി എത്തുന്നത്. കാഞ്ഞങ്ങാട്, മാവുങ്കാല്‍ സബ്സ്റ്റേഷനിലും പുതുതായി വന്ന ടൗണ്‍ സബ്സ്റ്റേഷനിലും ഇന്‍റര്‍ പാനല്‍ സൗകര്യം ഉപയോഗിച്ചാണ് വൈദ്യുതി വിതരണം നടത്തുന്നത്. നീലേശ്വരം നഗരസഭയിലെ പ്രദേശങ്ങളില്‍ വൈദ്യുതിയത്തെുന്ന സബ്സ്റ്റേഷനില്‍ ഇപ്പോഴും പഴയ സംവിധാനം തന്നെയാണുള്ളത്. ഇന്‍റര്‍ പാനല്‍ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ മാത്രമേ ഇവിടെയും തടസ്സമില്ലാതെ വൈദ്യുതി വിതരണം സാധ്യമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.