കര്‍ദുങ് ലായിലേക്ക് ബുള്ളറ്റ് പായിക്കാന്‍ ഷാമിലിനും

കാസര്‍കോട്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാതകളിലൊന്നായ കര്‍ദുങ് ലായിലേക്ക് ബുള്ളറ്റ് പായിക്കാന്‍ പാലക്കാട്ടുകാരനായ ഷാമിലിനല്‍ വിക്ടര്‍ ഷൈനും. കാസര്‍കോട് ബി.ഇ.എം ഹൈസ്കൂളിലെ ജീവനക്കാരന്‍ സണ്‍ഷൈനിന്‍െറയും പാലക്കാട് കേന്ദ്രീയ വിദ്യാലയ അധ്യാപിക മെര്‍ലിന്‍ സോഫിയയുടെയും മകനാണ് 27കാരനായ ഷാമിലിന്‍. ഇന്ത്യന്‍ ബുള്ളറ്റ് ക്ളബ് സംഘടിപ്പിക്കുന്ന ഹിമാലയന്‍ യാത്രയില്‍ കേരളത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ടുപേരില്‍ ഒരാളാണ് ഇദ്ദേഹം. ഹിമാലയത്തിലെ കര്‍ദുങ് ലായിലേക്ക് കുളു, മണാലി, ലഡാക്ക്, കാര്‍ഗില്‍ എന്നീ വഴികളിലൂടെയാണ് ഷാമിലിന്‍െറ യാത്ര. കഴിഞ്ഞ മൂന്നിനാണ് സംഘം യാത്രതിരിച്ചത്. കാര്‍ഗിലിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് സംഘം. ഇപ്പോള്‍ ലഡാക്ക് പിന്നിട്ടു. ജൂലൈ 31ന് ഹിമാലയത്തിലത്തെും. കൊച്ചി ബേബി മറൈന്‍ ഇന്‍റര്‍നാഷനലില്‍ അസിസ്റ്റന്‍റ് മാനേജര്‍ ജോലി രാജിവെച്ചാണ് സാഹസിക യാത്രക്ക് പുറപ്പെട്ടത്. കശ്മീരിലായിരുന്നു പരിശീലനം. ഗള്‍ഫ് രാജ്യങ്ങളില്‍ നടന്ന മത്സരയോട്ടങ്ങളിലും മലേഷ്യയില്‍ നടന്ന ബുള്ളറ്റ് റേസിലും പങ്കെടുത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.