മഞ്ചേശ്വരം: ഉപ്പള പുഴയുടെ ഭാഗമായ കൊടങ്കെയില്‍ നിര്‍മിച്ച ഡാമിന്‍െറ അപാകത കാരണം പരിസരവാസികളായ കര്‍ഷകര്‍ ദുരിതത്തില്‍. മൂന്നുവര്‍ഷത്തില്‍ വെള്ളപ്പൊക്കംമൂലം ലക്ഷങ്ങളുടെ കൃഷിനാശമാണ് കര്‍ഷകര്‍ക്ക് നേരിടേണ്ടിവന്നത്. 2013ലാണ് കോടികള്‍ ചെലവഴിച്ച് ഇവിടെ ഡാം നിര്‍മിച്ചത്. അശാസ്ത്രീയമായ രീതിയിലാണ് കൊടങ്കെ ഡാം പണികഴിപ്പിച്ചതെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. ഡാമിന്‍െറ ഇരുവശത്തും ബണ്ട് കെട്ടാത്തതിനാല്‍ വെള്ളം കരകവിഞ്ഞ് ഒഴുകുന്നതാണ് കൃഷിനാശത്തിന് ഇടയാക്കുന്നത്. ഡാമിന്‍െറ ഇരുഭാഗത്ത് മാത്രമേ ഷട്ടര്‍ സ്ഥാപിച്ചിട്ടുള്ളൂ. വെള്ളം കരകവിഞ്ഞ് ഒഴുകുമ്പോള്‍ ഷട്ടര്‍ ഉയര്‍ത്താന്‍ വൈകുന്നതും നാശനഷ്ടം വര്‍ധിപ്പിക്കുകയാണ്. രണ്ടുദിവസത്തിനുള്ളില്‍ കൊടങ്കെ ഡാമിലുണ്ടായ വെള്ളപ്പൊക്കത്തില്‍ പത്തോളം കര്‍ഷകര്‍ക്കാണ് കൃഷിനാശം ഉണ്ടായത്. കൊടങ്കെയിലെ അന്തു ഹാജി, സാഹിര്‍, കുളൂരിലെ വിനോദ് തുടങ്ങിയവരുടെ കൃഷിയിടങ്ങളില്‍ വെള്ളം കയറിയതുമൂലം 75 ഏക്കറോളം കൃഷിഭൂമിയാണ് നാശത്തിന്‍െറ വക്കിലുള്ളത്. അന്തു ഹാജിയുടെ മാത്രം 15 തെങ്ങ്, 20 കവുങ്ങ് എന്നിവ പുഴയെടുത്തു. കഴിഞ്ഞ മൂന്നുവര്‍ഷമായി ഇവിടെ ഡാം നിര്‍മിച്ചതുമൂലം കൃഷിനാശം ഉണ്ടാകുന്നത് പതിവായിട്ടും അധികൃതര്‍ ഇവിടേക്ക് തിരിഞ്ഞുനോക്കിയില്ളെന്ന് ഇവിടത്തെ കര്‍ഷകര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.