ചെറുവത്തൂര്‍: ചെറുവത്തൂര്‍ ബസ്സ്റ്റാന്‍ഡ് പൂര്‍ണമായും അടച്ചു. ബസ്സ്റ്റാന്‍ഡ് ഹൈടെക് ആക്കുന്നതിന്‍െറ ഭാഗമായുള്ള പ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. 85 ലക്ഷം രൂപ ചെലവഴിച്ച് പഞ്ചായത്തിന്‍െറ നേതൃത്വത്തിലാണ് നിര്‍മാണപ്രവൃത്തികള്‍ നടത്തുന്നത്. പൂര്‍ണമായും കോണ്‍ക്രീറ്റിലാണ് ബസ്സ്റ്റാന്‍ഡ് നിര്‍മിക്കുന്നത്. ബസ്സ്റ്റാന്‍ഡിനോടനുബന്ധിച്ച് ഡ്രെയ്നേജും നിര്‍മിക്കുന്നുണ്ട്. ബസ്സ്റ്റാന്‍ഡ് അടച്ചിട്ടതോടെ ചെറുവത്തൂരില്‍ പലയിടങ്ങളിലായാണ് ബസുകള്‍ നിര്‍ത്തിയിടുന്നത്. ചെറുവത്തൂരിലത്തെുന്ന ഭൂരിഭാഗം യാത്രക്കാരും ഇതുസംബന്ധിച്ച് കൃത്യമായി അറിഞ്ഞിട്ടില്ല. അതിനാല്‍ ബസുകള്‍ക്കായി നെട്ടോട്ടത്തിലാണ്. ദേശീയപാതക്കിരുവശങ്ങളില്‍ പയ്യന്നൂര്‍, കാഞ്ഞങ്ങാട് ഭാഗളിലേക്കുള്ള ബസുകള്‍ നിര്‍ത്തിയിടാന്‍ തുടങ്ങിയതോടെ ചെറുവത്തൂര്‍ ഗതാഗതക്കുരുക്കേറി. രാവിലെയും വൈകീട്ടുമാണ് ഗതാഗതതടസ്സം കൂടുതലായി അനുഭവപ്പെടുന്നത്. അഞ്ചോളം പൊലീസുകാരെ ഗതാഗത നിയന്ത്രണത്തിനായി വിന്യസിച്ചിട്ടുണ്ട്. മൂന്നുവര്‍ഷം കൊണ്ടാണ് ബസ്സ്റ്റാന്‍ഡ് നവീകരണം പൂര്‍ത്തിയാവുക. മഴക്കാലത്ത് നിര്‍മാണപ്രവൃത്തി തുടങ്ങിയതാണ് ജനത്തെ ഏറെ വലച്ചത്. യാത്രക്കാര്‍ ബസ്സ്റ്റാന്‍ഡില്‍ വരാതായതോടെ കച്ചവടസ്ഥാപനങ്ങള്‍ പൂട്ടിത്തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.