കുമ്പള: സ്കൂള്‍പരിസരം കേന്ദ്രീകരിച്ച് മദ്യവില്‍പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ പ്രതിയെ പിടിക്കാനത്തെിയ എക്സൈസ് സംഘത്തിന് യുവാവിന്‍െറ ഭീഷണി. വ്യാഴാഴ്ച രാത്രി ബന്തിയോട് ഹേരൂര്‍ പാണ്ടിവയലിലാണ് സംഭവം. ഹേരൂര്‍ ഗവണ്‍മെന്‍റ് യു.പി സ്കൂള്‍ പരിസരത്തേക്ക് കര്‍ണാടകയിലെ കന്യാന, ആനക്കല്‍ എന്നിവിടങ്ങളില്‍നിന്ന് മദ്യം എത്തിച്ച് കുബണൂര്‍, പച്ചമ്പള, പഞ്ച, പാചാണി, ചാകട്ടത്തടി, കയ്യാര്‍, മണ്ടേകാപു എന്നിവിടങ്ങളില്‍ വന്‍തോതില്‍ വിതരണം ചെയ്യുന്നുവെന്ന് പ്രദേശത്തെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പൊലീസിലും എക്സൈസിലും പരാതി നല്‍കിയിരുന്നു. ഇതത്തേുടര്‍ന്ന് കഴിഞ്ഞദിവസം വൈകീട്ട് ഹേരൂറിലത്തെിയ എക്സൈസ് സംഘം പരിശോധന നടത്തുന്നതിനിടെ മോട്ടോര്‍ സൈക്കിളില്‍ മദ്യവുമായി പാണ്ടിവയല്‍ സ്വദേശി നാഗരാജ് (26) എത്തി. എന്നാല്‍, പിടികൂടാന്‍ ശ്രമിച്ചുവെങ്കിലും എക്സൈസ് സംഘത്തെ വെട്ടിച്ച് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇയാളെ അന്വേഷിച്ച് വീട്ടിലത്തെിയ ഉദ്യോഗസ്ഥര്‍ക്കുനേരെ ഇയാള്‍ തെറിയഭിഷേകവും ഭീഷണിയും മുഴക്കുകയായിരുന്നുവത്രെ. എന്നാല്‍, ഇയാള്‍ക്കെതിരെ പ്രദേശത്തെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ മുമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും വേണ്ടനടപടി സ്വീകരിച്ചില്ളെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.