തളങ്കര: വാട്സ്ആപ് ഗ്രൂപ്പിന്‍െറ സഹായത്തോടെ ഒരു നാട് കൈകോര്‍ത്ത് നിര്‍ധന യുവാവിന് വീട് വെച്ച് നല്‍കാനൊരുങ്ങുന്നു. ജദീദ് റോഡ് കൂട്ടായ്മയാണ് വാട്സ്ആപ് ഗ്രൂപ്പിന്‍െറ സഹകരണത്തോടെ പെയ്ന്‍റിങ് തൊഴിലാളിയായ യുവാവിനും കുടുംബത്തിനും വീട് നിര്‍മിക്കുന്നത്. ബൈത്തുല്‍ജദീദ് എന്ന പേരില്‍ നിര്‍മിക്കുന്ന വീടിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ജദീദ് റോഡില്‍ ജനിച്ചുവളര്‍ന്ന യുവാവും ഭാര്യയും അഞ്ചു പെണ്‍മക്കളും ഒരു മകനുമടങ്ങുന്ന കുടുംബം ഉദുമ പാക്യാരയിലെ വാടക ക്വാര്‍ട്ടേഴ്സിലാണ് ഇപ്പോള്‍ താമസിക്കുന്നത്. അവിടെ അഞ്ച് സെന്‍റ് സ്ഥലം സൗജന്യമായി നല്‍കാന്‍ കാരുണ്യമനസ്കരായവര്‍ തയാറായി. ഈ സ്ഥലത്താണ് ജദീദ് റോഡ് കൂട്ടായ്മ വീട് നിര്‍മിച്ച് നല്‍കുക. ജദീദ് റോഡ് വാട്സ്ആപ് ഗ്രൂപ്പിലൂടെ ഈ സംരംഭത്തിന് കൂടുതല്‍ പിന്തുണ ലഭിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ മൂന്ന് ലക്ഷത്തിലേറെ തുക പിരിച്ചെടുത്തിട്ടുണ്ട്. ഏഴുലക്ഷം രൂപയോളം വാഗ്ദാനം ലഭിച്ചിട്ടുണ്ടെന്നും ജദീദ് റോഡ് കൂട്ടായ്മയുടെ ചുമതലക്കാരായ എം. ലുക്മാനുല്‍ ഹകീം, ടി.എ. ഷാഫി, ഫൈസല്‍ പട്ടേല്‍ എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.