റേഷന്‍ സംഭരണശാലയിലെ പ്രാണിശല്യം: ജനം ദുരിതത്തില്‍

നീലേശ്വരം: റേഷന്‍ മൊത്തവിതരണ കേന്ദ്രത്തിന്‍െറ സംഭരണശാലയില്‍നിന്നുള്ള പ്രാണികളുടെയും കീടങ്ങളുടെയും ശല്യം നാട്ടുകാര്‍ക്ക് ദുരിതമായി. പള്ളിക്കര കറുത്തഗേറ്റ് റോഡില്‍ കാര്‍ഷിക സര്‍വകലാശാലയുടെ തെങ്ങിന്‍തോട്ടത്തിന് കിഴക്കുഭാഗത്തുള്ള ഗോഡൗണാണ് പ്രാണികളുടെയും കീടങ്ങളുടെയും വളര്‍ത്തുകേന്ദ്രമായി മാറിയത്. ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ പ്രാണികളെ വന്‍തോതില്‍ ആകര്‍ഷിക്കുന്നു. വീടുകളിലെ ചുമരുകളിലും വസ്ത്രങ്ങളിലും ആഹാരസാധനങ്ങളിലും പ്രാണികള്‍ കൂട്ടത്തോടെ പറന്നത്തെുകയാണ്. ഈ ഭാഗങ്ങളിലെ മുഴുവന്‍ വീടുകളും പ്രാണികളുടെ കേന്ദ്രമായി മാറി. നീലേശ്വരത്തെ നിലവിലുള്ള റേഷന്‍ വിതരണ ഗോഡൗണില്‍ ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലസൗകര്യം കുറവായതിനാല്‍ രണ്ടുവര്‍ഷം മുമ്പാണ് ഇവിടെ ഗോഡൗണ്‍ ആരംഭിച്ചത്. ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കാന്‍ തുടങ്ങിയതോടെയാണ് ജനങ്ങള്‍ക്ക് ദുരിതവും തുടങ്ങിയത്. ഗോഡൗണിലേക്കുള്ള ലോറികള്‍ ഇടുങ്ങിയ റോഡിലൂടെ വരുന്നതും നിര്‍ത്തിയിടുന്നതും നേരത്തെ പരാതി ഉയര്‍ന്നിരുന്നു. കലക്ടറാണ് ഗോഡൗണിന് അനുമതി നല്‍കിയതെന്നും അതിനാല്‍ നഗരസഭക്ക് ഒന്നും ചെയ്യാന്‍ കഴിയില്ളെന്നുമാണ് അധികൃതരുടെ മറുപടി. റേഷന്‍ മൊത്തവിതരണ ഗോഡൗണ്‍ ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി കാണിച്ച് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.