ബാവിക്കര റഗുലേറ്റര്‍: പണി പുനരാരംഭിക്കാന്‍ തീരുമാനം

കാസര്‍കോട്: ബാവിക്കര റഗുലേറ്റര്‍ പണി ആരംഭിക്കാന്‍ തീരുമാനം. മന്ത്രി പി.ജെ. ജോസഫിന്‍െറ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം.ബണ്ടിന്‍െറ ബാക്കിയുള്ള പണിക്ക് മാര്‍ച്ച് ആദ്യം കരാര്‍ കൊടുക്കുമെന്ന് വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മന്ത്രി ഉറപ്പുനല്‍കി.ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ മുനീര്‍ മുനമ്പം, കുഞ്ഞിക്കണ്ണന്‍ മാച്ചിപ്പുറം, എം.എ. ബഷീര്‍, പവിത്രന്‍, വാസു ചട്ടഞ്ചാല്‍, ബാലഗോപാലന്‍, അബ്ദുല്ല ആലൂര്‍ എന്നിവരുമായി മന്ത്രി നടത്തിയ ചര്‍ച്ചയില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഖാലിദ്, ചെറുകിട ജലസേചന വകുപ്പ്, വാട്ടര്‍ അതോറിറ്റി എക്സി. എന്‍ജിനീയര്‍മാര്‍, വകുപ്പുതല മേലുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. റഗുലേറ്ററിന്‍െറ കരാറുകാരന്‍ കാര്യമായ പണിവേണ്ട ഭാഗം ഒഴിവാക്കി മറ്റു ഭാഗങ്ങളില്‍ പണി തുടങ്ങിവെച്ച ശേഷം മൂന്ന് കോടിയോളം രൂപ വാങ്ങി കരാറില്‍ നിന്നൊഴിവായതുമായി ബന്ധപ്പെട്ടും അതിനു കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും യോഗത്തില്‍ വിമര്‍ശമുയര്‍ന്നു.തടയണക്ക് സ്ഥലം അനുയോജ്യമല്ളെന്ന് വിജിലന്‍സിനെകൊണ്ട് വരുത്തിത്തീര്‍ത്തത് ശരിയായില്ളെന്നും നിശ്ചിത സ്ഥാനത്തുതന്നെ റഗുലേറ്റര്‍ പണി നല്ല കരാറുകാരെ ഉപയോഗിച്ച് പൂര്‍ത്തീകരിക്കണമെന്നുള്ള എം.എല്‍.എമാരുടേയും നാട്ടുകാരുടേയും ആവശ്യം മന്ത്രി ശരിവെച്ചു. പണി പൂര്‍ത്തീകരിക്കുന്നതിന് ഫെബ്രുവരിയില്‍ തന്നെ ഭരണ-സാങ്കേതികാനുമതി നല്‍കുമെന്നും മാര്‍ച്ച് ആദ്യംതന്നെ പണി കരാര്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. 30 വര്‍ഷത്തോളമായി താല്‍ക്കാലിക തടയണ ഉണ്ടാക്കിയ പ്ളാസ്റ്റിക് ചാക്കുകള്‍ പുഴയില്‍നിന്ന് നീക്കം ചെയ്യുക, സ്ഥിരം ബണ്ട് നിര്‍മാണം സംബന്ധിച്ച് മന്ത്രി നല്‍കിയ ഉറപ്പ് ജനങ്ങളുടെ മുന്നില്‍ എന്‍ജിനീയര്‍മാര്‍തന്നെ നേരിട്ടത്തെി വിശദീകരിക്കുക തുടങ്ങിയ ആക്ഷന്‍ കമ്മിറ്റിയുടെ ആവശ്യം മന്ത്രി അംഗീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.