എന്‍ഡോസള്‍ഫാന്‍ സമരത്തിന്‍െറ വിശ്വാസ്യത നഷ്ടപ്പെട്ടു –യൂത്ത് കോണ്‍ഗ്രസ്

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ സമരത്തിന്‍െറ വിശ്വാസ്യത നഷ്ടപ്പെട്ടതായി യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്‍റ് മണ്ഡലം പ്രസിഡന്‍റ് സാജിദ് മൗവ്വല്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന സമരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനുമാണ്. 151 കോടി രൂപ ധനസാഹായം നല്‍കിയ സര്‍ക്കാറിനെതിരെ രണ്ടുകോടി പോലും നല്‍കാത്ത എല്‍.ഡി.എഫ് മുഖ്യമന്ത്രിയായിരുന്ന വി.എസിനെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിച്ചത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശിക്കാത്ത ദുരിതബാധിതരുടെ കടങ്ങള്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി എഴുതിത്തള്ളാന്‍ തീരുമാനിച്ച സര്‍ക്കാറിനെതിരെ എന്തിന്‍െറ അടിസ്ഥാനത്തിലാണ് സമരം ചെയ്യുന്നതെന്ന് സമരസമിതിയുടെ ആളുകള്‍ വ്യക്തമാക്കണം. പരാശ്രയമില്ലാതെ ജീവിക്കാന്‍ കഴിയാത്ത രോഗബാധിതരെ സമരത്തിന്‍െറ പേരില്‍ തെരുവില്‍ കൊണ്ടുവരുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ഇതിനെതിരെ മനുഷ്യാവകാശ കമീഷന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.