ചെറുവത്തൂര്‍: കൈവരിയില്ലാത്തതിനെ തുടര്‍ന്ന് ജില്ലാ അതിര്‍ത്തിയിലെ കാലിക്കടവ് പാലത്തില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. കഴിഞ്ഞദിവസം രാത്രി ബൈക്ക് യാത്രികന്‍ തോട്ടിലേക്ക് വീണു. വെള്ളൂരിലെ കെ. പ്രദീപന്‍ (30) ആണ് അപകടത്തില്‍പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാര്‍ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. ഒരുവര്‍ഷത്തോളമായി പാലത്തിന്‍െറ ഇരുവശത്തുമുള്ള കൈവരി തകര്‍ന്നിട്ട്. നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും കൈവരി നിര്‍മിക്കാന്‍ തയാറായില്ല. ഒരുമാസം മുമ്പ് അയ്യപ്പഭക്തര്‍ സഞ്ചരിച്ച ജീപ്പും ഇവിടെ അപകടത്തില്‍പെട്ടിരുന്നു. നാട്ടുകാര്‍ മുള, മരം എന്നിവ ഉപയോഗിച്ച് കഴിഞ്ഞദിവസം താല്‍ക്കാലിക കൈവരി നിര്‍മിച്ചിരിക്കുകയാണ്. അപകടങ്ങള്‍ പതിവായ ഇവിടെ ഒരു നടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ തയാറാവുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.