കാസര്‍കോട്: നീലേശ്വരം, കാസര്‍കോട് തീരദേശ പൊലീസ് സ്റ്റേഷനുകളില്‍ ആവശ്യമായ തസ്തികകള്‍ സൃഷ്ടിച്ച ശേഷം ഉദ്ഘാടനം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ താമസ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രഭാകരന്‍ കമീഷന്‍ റിപ്പോര്‍ട്ട് പ്രകാരം കാസര്‍കോട് പാക്കേജില്‍ കൂടുതല്‍ തുക അനുവദിക്കുന്നതിന് നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ പൊലീസുകാര്‍ക്ക് മംഗളൂരുവില്‍ ചികിത്സിച്ചാല്‍ മെഡിക്കല്‍ റീ ഇംപേഴ്സ്മെന്‍റ് നല്‍കുന്നത് സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറിയുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മധൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മാലതി സുരേഷ്, വാര്‍ഡ് മെംബര്‍ ദിവാകര, കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ടി.പി. സുമേഷ്, കേരള പൊലീസ് അസോ. സെക്രട്ടറി പി.ആര്‍. ശ്രീനാഥ്, അഡ്വ. സി.കെ. ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. എ.ആര്‍ ക്യാമ്പ് ആര്‍.ഐ കെ. വിശ്വനാഥന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പൊലീസ് മേധാവി എ. ശ്രീനിവാസ് സ്വാഗതവും ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി കെ. ദാമോദരന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.