തെരഞ്ഞെടുപ്പിനുമുമ്പ് മെഗാ ജനസമ്പര്‍ക്ക മേള

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് സംസ്ഥാന സര്‍ക്കാറിന്‍െറ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലത്തെിക്കാന്‍ കാസര്‍കോട്ട് ഫെബ്രുവരി രണ്ടാം വാരത്തില്‍ ജനസമ്പര്‍ക്ക മേള സംഘടിപ്പിക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍ ഒരുക്കും. ജില്ലാതല വകുപ്പ് മേധാവികളുടെ യോഗത്തിലാണ് തീരുമാനം. അലോപ്പതി, ആയുര്‍വേദം, ഹോമിയോ ജില്ലാ ആശുപത്രികളുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. കൃഷി വകുപ്പ് ഒരുക്കുന്ന ജൈവ കാര്‍ഷിക മേള, പുഷ്പ ഫല പ്രദര്‍ശനം, നീര സ്റ്റാള്‍, മൃഗ സംരക്ഷണ വകുപ്പൊരുക്കുന്ന നാടന്‍ കന്നുകാലികളുടെ പ്രദര്‍ശനം, കുടുംബശ്രീയുടെ ഭക്ഷ്യമേളയും ഉല്‍പന്ന പ്രദര്‍ശനവും എക്സൈസ്, ഫിഷറീസ്, അഗ്നിശമന സേന, മോട്ടോര്‍ വാഹന വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, തദ്ദേശ സ്വയംഭരണം, പട്ടികജാതി-പിന്നാക്ക ക്ഷേമം, പട്ടികവര്‍ഗ ക്ഷേമം, ന്യൂനപക്ഷ ക്ഷേമം, സിവില്‍ സപൈ്ളസ്, സാമൂഹിക നീതി, വ്യവസായം, ഗ്രാമവികസനം തുടങ്ങിയ വകുപ്പുകളുടെ പവിലിയനുകള്‍ ഒരുക്കും. അഞ്ച് വര്‍ഷത്തിനകം സംസ്ഥാന സര്‍ക്കാര്‍ ജില്ലയില്‍ നടപ്പാക്കിയ വിവിധ വികസന ക്ഷേമ പദ്ധതികളുടെ ചിത്രങ്ങള്‍ വിവര പൊതുജനസമ്പര്‍ക്ക വകുപ്പിന്‍െറ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തും. ശുചിത്വ മിഷന്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം എന്നിവയുടെ സ്റ്റാളും മേളയുടെ ഭാഗമായിരിക്കും. മത്സ്യഫെഡ്, കര കൗശല വികസന കോര്‍പറേഷന്‍, ഹാന്‍ടെക്സ്, ഖാദി ആന്‍ഡ് വില്ളേജ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ സ്ഥാപനങ്ങളുടെ വിപണന മേളയും നടത്തും. രണ്ട് ദിവസവും വൈകീട്ട് പ്രമുഖ കലാകാരന്മാര്‍ പങ്കെടുക്കുന്ന സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കും. മേളയുടെ ഭാഗമായി വിവിധ ആനുകൂല്യങ്ങളുടെ വിതരണം സംഘടിപ്പിക്കാനും തീരുമാനിച്ചു. അക്ഷയയുടെ ആഭിമുഖ്യത്തില്‍ ആധാര്‍ രജിസ്ട്രേഷനും വിവിധ സേവനങ്ങള്‍ പരിചയപ്പെടുത്തുന്നതിനുള്ള സ്റ്റാളും ഉണ്ടായിരിക്കും. ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, എ.ഡി.എം എച്ച്. ദിനേശന്‍, സബ്കലക്ടര്‍ മൃണ്‍മയി ജോഷി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.ടി. ശേഖര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.